യുഡിഎഫിൽ ചേർക്കണമെന്ന അഭ്യർത്ഥനയുമായി പി വി അൻവർ മുസ്ലിം ലീഗ് നേതാക്കളുടെ വീടുകളിൽ.യുഡിഎഫ് കൂട്ടായി തീരുമാനിക്കേണ്ട വിഷയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിനൊപ്പം നിൽക്കണമെന്ന ആഗ്രഹം അൻവർ ആവർത്തിച്ചു
ഇടതുമുന്നണി പുറത്താക്കിയ പി വി അൻവർ എംഎൽഎ ഫോറസ്റ്റ് ഓഫിസ് ആക്രമിച്ച കേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് യുഡിഎഫിൽ ചേരിനുള്ള ആഗ്രഹം ആദ്യമായി പ്രകടിപ്പിച്ചത്. അനൗദ്യോഗിക ചർച്ചകൾ നടത്തിയിരുന്നതായും വെളിപ്പെടുത്തിയിരുന്നു.
ALSO READ; വയനാട് ഡിസിസി ട്രഷററുടെ മരണം; ഐ സി ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ
യുഡിഎഫ് പ്രവേശനം വൈകുന്നതുകൊണ്ട് തനിക്കൊപ്പമുള്ളവർ വിഷമത്തിലാണെന്നാണ് അൻവർ പറയുന്നത്. വന നിയമ ഭേദഗതിക്കെതിരേ ഒരുമിച്ചു സമരം ചെയ്യണമെന്ന് പി വി അൻവർ നേതാക്കളോട് ആവശ്യപ്പെട്ടു. ആദ്യം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി. ആഗ്രഹം പറഞ്ഞു. യുഡിഎഫ് തീരുമാനിക്കേണ്ട വിഷയമെന്ന് തങ്ങൾ പറഞ്ഞു.
പിണറായി സർക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും യുഡിഎഫിൻ്റെ പിന്തുണ വേണമെന്നും പി വി അൻവർ ആവർത്തിച്ചു. അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് നേതാക്കളെ നേരിട്ടു കാണാനാണ് അൻവറിൻ്റെ നീക്കം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here