‘കെ റെയിലിനെ തകര്‍ക്കാന്‍ വി ഡി സതീശന് 150 കോടി ലഭിച്ചു’; പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണവുമായി പി വി അൻവർ എംഎൽഎ

വി ഡി സതീശനെതിരെ അഴിമതി ആരോപണവുമായി പി വി അൻവർ എംഎൽഎ. കർണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ് കെ റെയിലിനെ എതിർത്തതെന്നും പി വി അൻവർ ആരോപിച്ചു. കെ റെയിലിനെ തകര്‍ക്കാന്‍ 150 കോടി വി ഡി സതീശന് ലഭിച്ചുവെന്നും പി വി അൻവർ ആരോപിച്ചു. കെ സി വേണുഗോപാലുമായി ഇവർ ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി സ്ഥാനമാണ് വി ഡി സതീശന് ഓഫർ ചെയ്തതെന്നും അൻവർ നിയമസഭയിൽ ആരോപിച്ചു.

ALSO READ: കായിക സമ്പദ്ഘടന വികസിപ്പിക്കും; കായികനയം സഭയിൽ അവതരിപ്പിച്ച് മന്ത്രി വി അബ്ദുറഹിമാൻ

കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നു, ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിന് എതിരെ സമരത്തിന് ഇറങ്ങിയെന്നും പി വി അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് പണം കർണാടകയിൽ നിക്ഷേപിച്ചു. പണം ശീതീകരിച്ച മത്സ്യബന്ധന ലോറികളിലും ആംബുലൻസുകളിലും ആയി കൈമാറി.മാപ്പർഹിക്കാത്ത കൊടും പാപമാണ് വി ഡി സതീശൻ ചെയ്തത്.

പ്രതിപക്ഷ നേതാവിനെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണമെന്നും സതീശൻ അഹങ്കാരിയും അഭിനേതാവുമാണെന്നും പി വി അൻവർ ആരോപിച്ചു. ജനങ്ങൾക്കൊപ്പമോ നാട് നശിക്കണമെന്ന് ആഗ്രഹിക്കുന്ന ആർഎസ്എസിനൊപ്പമോ പ്രതിപക്ഷം എന്നും അൻവർ ചോദിച്ചു. പ്രതിപക്ഷം എന്നാൽ നാടിന്റെ എല്ലാ വികസനത്തിനും പാര വയ്ക്കുന്നവർ ആണെന്നും കേന്ദ്രം കേരളത്തിന് അർഹതപ്പെട്ടത് തരാതിരിക്കുന്നത് ശരിയാണെന്ന് ആവർത്തിച്ചാവർത്തിച്ച് പ്രതിപക്ഷം പറയുന്നുവെന്നും പി വി അൻവർ വ്യക്തമാക്കി.

ALSO READ: ഇന്ത്യയുടെ കുതിപ്പ് അ‍ഴിമതിയില്‍; 2022ല്‍ 85ാം സ്ഥാനം, 2023ല്‍ 93..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News