ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പി വി അൻവർ എംഎൽഎ ജയിൽ മോചിതനായി. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വൈകുന്നേരം അഞ്ചുമണിയോടെയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. തവനൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പി വി അൻവറിനെ എട്ടരയോടെ നിയമനടപടികൾ പൂർത്തിയാക്കി പുറത്തിറക്കി. മുദ്രാവാക്യം വിളിച്ചാണ് അനുയായികൾ എംഎൽഎ സ്വീകരിച്ചത്.
ദൈവത്തിന് നന്ദിയെന്ന് പറഞ്ഞ അൻവർ പിണറായി സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തയ്യാറെന്നും പറഞ്ഞു.യുഡിഎഫ് നേതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്നും അൻവർ പറഞ്ഞു.
ALSO READ; തെരഞ്ഞെടുപ്പിന് മുമ്പായി ഇപി ജയരാജനെ ഡിസി ബുക്‌സ് അപമാനിച്ചെന്ന് ഹൈക്കോടതി; കടുത്ത വിമര്‍ശനം
ജയിലിലെ പെരുമാറ്റം മോശമാണെന്നും വിഷം കലർത്തുമോ എന്ന പേടിയിൽ ഉച്ചഭക്ഷണം കഴിച്ചില്ലെന്നും എംഎൽഎ പറഞ്ഞു. ജയിൽ മോചിതനായ അൻവറിനെതവനൂരിൽ നിന്ന് നിലമ്പൂരിലേക്ക് അനുയായികൾ അനുഗമിച്ചു
ENGLISH NEWS SUMMARY: P V Anvar MLA released from Jail after getting bail from Nilambur court
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here