പോക്‌സോ കേസിൽ ഓഫീസുകളിൽ റെയ്‌ഡ്‌, അത് മറച്ചുവെക്കാൻ ഏഷ്യാനെറ്റ് വ്യാജവാർത്ത സൃഷ്ടിക്കുന്നു; പി വി അൻവർ എം എൽ എ

പോക്സോ കേസിൽ ഏഷ്യാനെറ്റിന്റെ ഓഫീസിൽ നാളെ റെയ്‌ഡ്‌ നടക്കുമെന്ന് പി വി അൻവർ എം എൽ എ. തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, വ്യാജ വാർത്തയിൽ പറഞ്ഞത് പോലെ താൻ എവിടെയും ഭൂമി കയ്യേറിയിട്ടില്ലെന്നും പത്രസമ്മേളനത്തിൽ പി വി അൻവർ എം എൽ എ പറഞ്ഞു.

ALSO READ: ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

‘എഷ്യാനെറ്റിനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും. പോക്‌സോ കേസിൽ നാളെ ഏഷ്യാനെറ്റ് ഓഫിസിൽ നടക്കുന്ന റെയ്ഡ് മറച്ചുവെയ്ക്കാനാണ് ഇപ്പോൾ അപവാദം പ്രചരിപ്പിക്കുന്നത്. നവകേരള സദസ്സ് തകർക്കാൻ ഏഷ്യാനെറ്റ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കെ വി ഷാജിയ്ക്ക് ഏഷ്യാനെറ്റ് ഭക്ഷണവും ചെലവും കൊടുത്തതിന് തെളിവുണ്ട്. അനാവശ്യമായി മുഖ്യമന്ത്രിയെ പോലും ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നു. ഇതിനെ നിയമപരമായി തന്നെ നേരിടും’, പി വി അന്വര് എം എൽ എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News