‘നാളെ തൃശൂർ ഡിഐജിക്ക് മൊഴി നൽകും, അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷ’: പി വി അൻവർ എം എൽ എ

P V ANVAR

നാളെ തൃശൂർ ഡിഐജിക്ക് മൊഴി നൽകുമെന്ന് പി വി അൻവർ എം എൽ എ. അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം എൽ എ പറഞ്ഞു. കേരളത്തിലെ പൊലീസ് സേനയിലെ ക്രിമിനിൽ പശ്ചാത്തലം ഉള്ള ചിലരുടെ കാര്യം കേരളം ചർച്ച ചെയ്യുകയാണ്. ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നു. മലപ്പുറം എസ് പി യായിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി; എ സി മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും നിക്ഷേപം മരവിപ്പിച്ചത്‌ റദ്ദാക്കി

കുറച്ചു ദിവസങ്ങളായി പൊലീസിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പ്രവർത്തികൾ കേരളം ചർച്ച ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുവെന്നും പി വി അൻവർ എം എൽ എ പറഞ്ഞു. സർക്കാർ നീതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: പിവി അൻവറിന്റെ പരാതി; ഭരണ തലത്തിലുള്ള പരിശോധനയാണ് ആവശ്യം: എംവി ഗോവിന്ദൻ മാസ്റ്റർ

അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കകം സുജിത് ദാസ് സസ്‌പെൻഷൻ ആയി. നിദാൻ മരിച്ചത് വെടിയേറ്റെന്നാണ് പൊലീസ് റിപ്പോർട്ട്. അന്വേഷണത്തിന്റെ പലഘട്ടങ്ങളിലും ദുരൂഹത ഉണ്ടായിരുന്നു.എടവണ്ണ റിദാൻ ബാസിൽ കൊലപാതക കേസിൽ അന്നേ ദുരൂഹത ആരോപിച്ചിരുന്നു.ഷാനിനെ വിളിച്ചപ്പോൾ വീട്ടിലേക്ക് പോയി എൻ്ന് പറഞ്ഞു.രാത്രി ഒരു മണിയോടെ വീണ്ടും ഷാനെ വിളിച്ചു.
രാത്രി വൈകിയും റിദാൻ തിരിച്ചെത്തിയില്ല.നാല് മണിയക്കും കാണാഞ്ഞിട്ട് ഭാര്യ വീണ്ടും ഷാനിനെ വിളിച്ചു.4 മണിക്ക് വിളിച്ചപ്പോൾ ഷാൻ എടുത്തിട്ടില്ല.അപ്പോൾ ഷാൻ വീട്ടിലായിരുന്നു.പ്രതി എന്ന് പറയുന്ന ഷാനും ഭാര്യയും റിദാൻ ബാസിലിന്റെ വീട്ടിൽ എത്തി.പക്ഷേ അപ്പോൾ ഫോൺ എടുത്തില്ല.

പോസ്റ്റ്മോർട്ടത്തിൽ വെടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.റിദാൻ ബാസിലിന്റെ അനിയൻ കുന്നിൽ എത്തിയപ്പോൾ മൃതദേഹം കണ്ടു.രണ്ട് പേരും ഒരുമിച്ചിരുന്ന സ്ഥലത്താണ് റിദാന്റെ മൃതദേഹം കണ്ടെത്തിയത്.രാത്രി തന്നെ പൊലീസ് ഭാര്യയുടെ മൊഴി എടുത്തു.തൊട്ടടുത്ത ദിവസം തന്നെ നിലമ്പൂർ സ്റ്റേഷനിൽ കുടുംബം എത്തി. ഷാൻ ഉൾപ്പടെ എന്നെ വന്ന് കണ്ടു.എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആണ് റിദാൻ ബാസിലെന്ന് ഷാൻ പറഞ്ഞു.09.30 യോടെ ഷാൻ വീട്ടിൽ എത്തി.10.30 യോടെ വീട്ടിൽ തിരിച്ചെത്തി.പിന്നീട് കുട്ടിയുമായി പുറത്ത് ഇറങ്ങി.പിന്നെ കിടന്നുറങ്ങി.നമസ്കാര സ്ഥലത്ത് നിന്ന് നേരെ ഷാനും കുടുംബവും റിദാൻ ബാസിലിന്റെ വീട്ടിൽ എത്തി.എന്നിട്ട് എല്ലാ വിവരവും കൈമാറി.മരണ വിവരം അറിഞ്ഞപ്പോൾ ഷാൻ ആദ്യം പോയത് പൊലീസ് സ്റ്റേഷനിൽ.മൂന്ന് ദിവസം ഭക്ഷണം നൽകിയില്ല.അവിഹിതം സമ്മതിക്കാൻ വേണ്ടി ആയിരുന്നു മർദനം.മൂന്ന് ദിവസം ഷാനെ ക്രൂര മര്ധനത്തിന് ഇരയാക്കി.ഉറങ്ങാൻ പോലും സമ്മിതിച്ചില്ലസുഹൃത്തിന്റെ ഭാര്യ സഹോദരിയെപ്പോലെയെന്ന് ഷാൻ ആവർത്തിച്ചു.വെള്ളം പോലും നൽകാതെയായിരുന്നു മർദനം.കൊന്നാലും സമ്മതിക്കില്ല എന്ന് ഷാൻ പൊലീസിന് മറുപടി നൽകി.കൊലപാതകം നടന്ന ദിവസം പോലീസ് ഷാന്റെ വീട് അരിച്ചു പെറുക്കി.തെളിവെടുപ്പിനായി മരണം നടന്ന ഉടനെ തന്നെ വീട് വിശദമായി പരിശോധിച്ചു.അന്വേഷണം സി ബി ഐ ക്കെ കൈമാറണം എന്ന ആവശ്യം ഉന്നയിക്കാനിരിക്കുകയാണ് ബന്ധുക്കൾ.രണ്ട് ഫോൺ ഇതുവരെ കണ്ടെത്തിയില്ല.പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ റിദാൻ ബാസിലിന്റെ ഫോണിൽ ഉണ്ട്.പൊലീസ് ഷാനിനെ നിർബന്ധിച്ച് എടവണ്ണപ്പാലത്തി. നിന്ന് പുഴയിലെറിഞ്ഞു എന്ന് പറയിപ്പിച്ചു.നാലാമത്തെദിവസമാണ് വീട്ടിലേക്ക് അയച്ചത്.

റിദാൻ ബാസിലിന്റെ ഫോണ് കൈക്കലാക്കാൻ വന്നവരോട് ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട് എന്നാണ് എന്റെ നിഗമനം.ആ ഫോൺ കേസിൽ നിർണായകമായിരുന്നു.അപ്പോൾ തോക്ക് ഉപയോഗിച്ച് കൊന്നൊ എന്നാണ് പരിശോധിക്കേണ്ടത്.കള്ളക്കടത്ത് സംഘവുമായി റിദാൻ ഫാസിലിന് ചില ബന്ധങ്ങളുണ്ട്.സുജിത്ത് ദാസിന്റെ പങ്ക് പരിശോധിക്കണം.ആക്ഷൻ കൌൺസിൻ സമരത്തിനൊരുങ്ങുകയാണ്.മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.സുജിത് ദാസിൻ്റെ ഇടപെടൽ ഗൌരവത്തോടെ പരിശോധിക്കണം എന്നും പി വി അൻവർ എം എൽ എ പറഞ്ഞു.

102 സി ആർ പി സിയിൽ ഇത് നിൽക്കില്ല.പക്ഷെ ഇത് പ്രകാരം ആണ് പൊലീസ് പിടിക്കുന്നത്.102 പ്രകാരം തൊണ്ടിമുതൽ രൂപ മാറ്റം വരുത്താൻ പാടില്ല.കോടതിയിൽ ഹാജരാക്കി കോടതി ആണ് പരിശോധനക്ക് അയക്കേണ്ടത്. പിടികൂടിയ സ്വർണം കസ്റ്റംസിന് കൈമാറിയില്ല.സ്വർണം ഉരുക്കിയ ശേഷം ആവശ്യമുള്ളത് അടിച്ചു മാറ്റിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
ഈ സ്വർണക്കടത്തിന് കൂട്ടുനിന്ന പലരെയും ഇവിടെ നിർത്താൻ ശ്രമിച്ചു എന്നും പി വി അൻവർ എം എൽ എ പറഞ്ഞു. പരാതിയിൽ പി ശശിയുടെ പേര് എഴുതി നൽകിയിട്ടില്ല.വാക്കാൽ പറഞ്ഞു, മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിലും ഇല്ല എന്നും പി വി അൻവർ എം എൽ എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News