‘നീ കൊള്ളാല്ലോടാ യദു വാവേ.!!അങ്ങനിപ്പോ നീ പോകണ്ട’: പി വി അൻവർ എംഎൽഎ

കെ എസ് ആർ ടി സി ഡ്രൈവർ യദുവിന്റെ വിഷയത്തിൽ ട്രോൾ ഫേസ്ബുക് പോസ്റ്റുമായി പി വി അൻവർ എം എൽ എ. മേയർ അല്ലാതെ മറ്റൊരു സ്ത്രീപരാതിയുമായി എത്തിയപ്പോൾ അതിനെ കുറിച്ച്‌ ആരും എന്നോട്‌ ചോദിക്കാൻ പാടില്ല എന്നും ഇറിറ്റേറ്റ്‌ മാനസികമായി ബുദ്ധിമുട്ടിക്കരുത്‌ യദു പറഞ്ഞത്തിനെതിരെയാണ് പി വി അൻവർ പോസ്റ്റ് പങ്കുവെച്ചത്.

മേയർക്കെതിരെ കണ്ട ചാനലുകൾക്കെല്ലാം മണിക്കൂറുകളോളം ബൈറ്റും ഇന്റർവ്യൂ കൊടുക്കാമെന്നും അപ്പോ വാവയ്ക്ക്‌ ഒരു മാനസിക പ്രശ്നവുമില്ല എന്നും പി വി അൻവർ പറഞ്ഞു.നീ കൊള്ളാല്ലോടാ യദു വാവേ.!!അങ്ങനിപ്പോ നീ പോകണ്ട എന്നും പി വി അൻവർ കുറിച്ചു .

കൂടാതെ യദുവിന്റെ ആരോപണങ്ങൾ കള്ളമാണെന്ന് തെളിഞ്ഞത്തോടെ “നമ്മളിനി എന്ത്‌ സെയ്യും മല്ലയ്യ.!യദു ഫേൻസ്‌ ബോയ്സ്‌ ,ഇബിടെ കമോൺ എന്ന പി വി അൻവറിന്റെ കളിയാക്കിയുള്ള പോസ്റ്റും സോഷ്യൽമീഡിയയിൽ വൈറലാണ്.

ALSO READ: ദില്ലി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു

പി വി അൻവറിന്റെ പോസ്റ്റ്

മേയർക്കെതിരെ കണ്ട
ചാനലുകൾക്കെല്ലാം മണിക്കൂറുകളോളം
ബൈറ്റ്‌ കൊടുക്കാം.മേയർക്കെതിരെ
കണ്ട ചാനലുകളിലെല്ലാം പോയിരുന്ന്
മണിക്കൂറുകളോളം ഇന്റർവ്യൂ കൊടുക്കാം.
അപ്പോ വാവയ്ക്ക്‌ ഒരു പ്രശ്നവുമില്ല.ഇറിറ്റേഷനുമില്ല.
ഒരു മാനസിക പ്രശ്നവുമില്ല.
മേയർ അല്ലാതെ മറ്റൊരു സ്ത്രീ
പരാതിയുമായി എത്തിയപ്പോൾ
“അതിനെ കുറിച്ച്‌ ആരും എന്നോട്‌
ചോദിക്കാൻ പാടില്ല,ഇറിറ്റേറ്റ്‌
ചെയ്യരുത്‌,മാനസികമായി
ബുദ്ധിമുട്ടിക്കരുത്‌.”
നീ കൊള്ളാല്ലോടാ യദു വാവേ.!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News