ഒടുവില്‍ ‘കൈ’ പിടിച്ച് അന്‍വര്‍; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമെന്ന് പി.വി.അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുണ്ടാവുമെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. ഡി.എം.കെ. സ്ഥാനാര്‍ത്ഥിയുടെ കണ്‍വെന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം. ചേലക്കരയില്‍ എന്‍.കെ.സുധീര്‍ തന്നെ മത്സരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

Also Read : നഗരസഭയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കും നിയസഭയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിനും; പാലക്കാട്ടെ കോണ്‍ഗ്രസ്സ് – ബിജെപി ഡീല്‍ വ്യക്തമാക്കി എ വി ഗോപിനാഥ്

സ്വന്തം സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ വെച്ചായിരുന്നു പി.വി.അൻവറിന്‍റെ രാഷ്ട്രീയ മലക്കം മറിച്ചില്‍. ഫാസിസത്തെ തോല്‍പ്പിക്കല്‍ അൻവറിന്‍റെ മാത്രം ബാധ്യതയല്ല വേണമെങ്കില്‍ കോൺഗ്രസ് ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കട്ടേയെന്ന് പറഞ്ഞ പി.വി.അൻവര്‍ തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ വെച്ച് സ്വന്തം സ്ഥാനാര്‍ത്ഥിയെ പിൻവലിച്ച് കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി.

പാലക്കാട്ട് കോൺഗ്രസിനകത്ത് വിമതശല്യം രൂക്ഷമായതിന് പിന്നാലെ
കോൺഗ്രസ് നേതാക്കള്‍ അൻവറുമായി ചര്‍ച്ച നടത്തിയ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് അൻവറിന്‍റെ രാഷ്ട്രീയ മലക്കം മറിച്ചില്‍.

പാലക്കാട് കോട്ടമൈതാനിയില്‍ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയുമായിട്ടായിരുന്നു ഡി.എം.കെയുടെ റോഡ് ഷോ. എന്നാല്‍, പ്രകടനത്തില്‍ പങ്കെടുത്ത പലര്‍ക്കും അൻവറിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പോലും അറിയില്ലായിരുന്നു.

കാറ്ററിങ് ജോലിക്ക് വിളിക്കുന്ന കരാറുകാര്‍ വിളിച്ച് വന്നവരും സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോവുന്നവരുമായിരുന്നു റോഡ് ഷോയില്‍ പങ്കെടുത്തവരില്‍ നല്ലൊരു വിഭാഗവും.

അൻവറുമായി കോൺഗ്രസ് ഡീലുറപ്പിക്കുന്നു എന്ന ആക്ഷേപത്തിന് പിന്നാലെയുള്ള സ്ഥാനാര്‍ത്ഥി പിൻമാറ്റം നിരവധി രാഷ്ട്രീയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News