പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഉന്നയിച്ച അഴിമതി ആരോപണം പിൻവലിച്ച് പി വി അൻവർ മാപ്പ് പറഞ്ഞെങ്കിലും. അൻവറിനെ വെട്ടിലാക്കി സിപിഐ എമ്മിന് അയച്ച കത്ത് പുറത്ത്.
പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് തനിക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് നൽകിയ കത്തിൽ അൻവർ വ്യക്തമാക്കുന്നത്.
2024 സെപ്തംബറിലാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിക്ക് പിവി അൻവർ വി ഡി സതീശനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ കാരണങ്ങളും മറ്റ് കാര്യങ്ങളും പറഞ്ഞ് കത്ത് നൽകിയത്. പ്രതിപക്ഷ നേതാവിനെതിരെ 150 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചത് തനിക്ക് തെളിവുകൾ ലഭിച്ചത് കൊണ്ടാണ് എന്നാണ് കത്തിൽ അൻവർ അവകാശപ്പെടുന്നത്.
കേരള കോൺഗ്രസ് എം നേതാവ് ഹഫീസ് വിജിലൻസിന് പരാതി നൽകിയതും തന്‍റെ നിയമസഭയിലെ അഴിമതി ആരോപണ പ്രസംഗം തെളിവായി നൽകിയാണെന്നും അൻവർ തന്നെ ഈ കത്തിൽ സമ്മതിക്കുന്നുണ്ട്. ഈ കത്തിൽ എവിടെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത് എന്ന് അൻവർ പറയുന്നില്ല.
Also Read: സ്വാഭാവികം! ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒളിവിലെന്ന് സമ്മതിച്ച് കെ സുധാകരന്‍
ഒപ്പം തന്നെ ഏറ്റവും വലിയ വൈരുദ്ധ്യം വിജിലൻസ് കേസ് അട്ടിമറിച്ചത് പി ശശിയാണ് എന്ന ആരോപണമാണ് ഈ കത്തിൽ ഉള്ളത്. അന്ന് പ്രതിപക്ഷ നേതാവിനെതിരായ കേസ് അട്ടിമറിച്ചെത് പി ശശിയാണ് എന്ന ആരോപണം, ഇന്ന് അഴിമതി ആരോപണം ഉന്നയിക്കാൻ നിർദേശിച്ച വ്യക്തി എങ്ങനെയായി എന്നതാണ് അൻവറിനെതിരായ മറുപടി ഇല്ലാത്ത ചോദ്യം. ഇത് തന്നെയാണ് പിവി അൻവറിന്‍റെ വിശ്വാസ്യത ഇല്ലാതാക്കുന്നതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here