‘സെക്രട്ടേറിയറ്റിലെ ആ ജീവനക്കാരിക്കും പാരിതോഷികം വാങ്ങി കൊടുത്തിട്ട് തന്നെ കാര്യം’; ചിറ്റിലപ്പിള്ളിയെ ട്രോളി പി.വി അന്‍വര്‍

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ട്രോളി പി.വി അന്‍വര്‍ എംഎല്‍എ. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധവുമായി ചേര്‍ത്താണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പി.വി അന്‍വര്‍ എംഎല്‍എ ട്രോളിയത്.

നേരത്തേ എല്‍ഡിഎഫ് സമരത്തില്‍ പ്രതിഷേധിച്ച സന്ധ്യ എന്ന വീട്ടമ്മയ്ക്ക് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള യുഡിഎഫ് ഉപരോധത്തിനിടെ പ്രതിഷേധക്കാര്‍ തടഞ്ഞ സെക്രട്ടേറിയറ്റിലെ ജീവനക്കാരിക്കും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം പ്രഖ്യാപിക്കണമെന്നാണ് പി.വി അന്‍വര്‍ എംഎല്‍എയുടെ പരിഹാസം. ‘സെക്രട്ടേറിയേറ്റിലെ ആ ജീവനക്കാരിക്കും ചിറ്റിലപ്പിള്ളി സാറില്‍ നിന്ന് പാരിതോഷികം വാങ്ങി കൊടുത്തിട്ട് തന്നെ ബാക്കി കാര്യം’ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ചിറ്റിലപ്പിള്ളിയെ പി.വി അന്‍വര്‍ ട്രോളിയത്. മറ്റൊരു പോസ്റ്റില്‍ സമരക്കാര്‍ക്കെതിരെ പ്രതിഷേധിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ചിറ്റിലപ്പിള്ളിയെ അന്‍വര്‍ പരിഹസിച്ചത്. എന്നാല്‍ ഇതിനോട് ചിറ്റിലപ്പിള്ളി പ്രതികരിച്ചിട്ടില്ല.

2013ല്‍ സോളാര്‍ സമരത്തിന്റെ ഭാഗമായി സിപിഐഎം നടത്തിയ ഉപരോധ സമരത്തിനിടെയാണ് സിന്ധു പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സിന്ധുവിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News