‘കള്ളക്കേസാണെന്ന് പറഞ്ഞിട്ട് പോയ ഷാജന്‍ സ്‌കറിയയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന ഡോക്യുമെന്റ് ഇതാ’: പി വി അന്‍വര്‍ എംഎല്‍എ

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പി വി അന്‍വര്‍ എംഎല്‍എ. ‘കള്ളക്കേസാണ്, ഞാന്‍ അറിയാത്ത കാര്യമാണ്’എന്ന് പറയുന്ന ഷാജന്‍ സ്‌കറിയയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന ഡോക്യുമെന്റാണിതെന്ന് പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

also read- ഷാജന്‍ സ്കറിയ അറസ്റ്റില്‍; നിലമ്പൂര്‍ പൊലീസ് ജാമ്യം നല്‍കി വിട്ടപ്പോള്‍ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു

പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘കള്ളക്കേസാണ്,ഞാന്‍ അറിയാത്ത കാര്യമാണ്’എന്ന് പറഞ്ഞിട്ട് പോയ ഷാജന്‍ സ്‌കറിയയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന ഒരു ഡോക്യുമെന്റാണിത്. വ്യാജരേഖ നിര്‍മ്മിച്ച്,അതിന്റെ പിന്‍ബലത്തില്‍ രൂപീകരിച്ച കമ്പനിയുടെ പേരില്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി,രാവിലെ മുതല്‍ രാത്രി വരെ നാട്ടുകാര്‍ക്ക് ക്ലാസെടുത്ത് നടന്നിരുന്ന ഷാജന്‍ സ്‌കറിയയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ‘രജിസ്ട്രാര്‍ ഓഫ് കമ്പനീസ്’ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസാണിത്.ഇത് കൈപറ്റിയ ശേഷമാണ് എനിക്കൊന്നുമറിയില്ലെന്ന് തള്ളുന്നത്.

also read- ഓണത്തെ കുറിച്ച് ആദ്യം ആശങ്ക ഉണ്ടായിരുന്നു; എന്നാൽ എല്ലാ ആശങ്കയും അകന്നു; മന്ത്രി കെ എൻ ബാലഗോപാൽ

വ്യാജരേഖ സമര്‍പ്പിച്ച് കമ്പനി രജിസ്റ്റര്‍ ചെയ്‌തെന്ന് പരാതിയുണ്ടെന്നും,അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ മതിയായ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. പട്ടത്തെ ഓഫീസ് ഒരു ദിവസമെങ്കിലും പൂട്ടിക്കുമെന്ന് പറഞ്ഞിരുന്നു. അത് ഇടയ്ക്ക് പൂട്ടിച്ചിട്ടുണ്ട്. പട്ടത്തെ ആറാം നിലയില്‍ നിന്ന് താഴെ ഇറക്കുമെന്ന് പറഞ്ഞിരുന്നു.അത് ഫൈനല്‍ സ്റ്റേജിലാണ്. വ്യാജരേഖ ഉപയോഗിച്ച് രൂപീകരിച്ച കമ്പനിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിക്കും എന്ന് പറഞ്ഞിരുന്നു.ആ നടപടികളുടെ ഭാഗമാണീ നോട്ടീസ്.

പിന്നെ ഇന്നത്തേത്..
അതൊക്കെ ബോണസ് ആണ് ഷാജാ..ഓണം ബോണസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News