‘കേരളം കണ്ട ഏറ്റവും വലിയ ഞരമ്പ്‌ രോഗിയാണ് ഷാജൻ സ്കറിയ, ആര്യാ രാജേന്ദ്രനെ നീയൊക്കെ അങ്ങ്‌ മൂക്കിൽ കയറ്റുമോടാ’, പ്രതികരിച്ച് പിവി അൻവർ എം എൽ എ

കെഎസ്ആർടിസി തർക്ക വിഷയത്തിൽ തിരുവനതപുരം മേയർ ആര്യ രാജേന്ദ്രനെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഷാജൻ സ്കറിയക്കെതിരെ പിവി അൻവർ എം എൽ എ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ആര്യയെ വേട്ടയാടുന്ന ഷാജനും മറുനാടൻ മലയാളി ചാനലിനുമെതിരെ എം എൽ എ പ്രതികരിച്ചത്.

ALSO READ: ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസം സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണം; വിവിപാറ്റ് യൂണിറ്റുകള്‍ സംബന്ധിച്ച നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കേരളം കണ്ട ഏറ്റവും വലിയ ഞരമ്പ്‌ രോഗിയാണ് ഷാജൻ സ്കറിയയെന്ന് പിവി അൻവർ പറഞ്ഞു. സഖാവ്‌ ആര്യാ രാജേന്ദ്രനെതിരെ ‘മറുനാടൻ’ എന്ന യൂട്യൂബ്‌ മഞ്ഞചാനലിന്റെ ഉടമ ഷാജൻ സ്കറിയ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി പോസ്റ്റ്‌ ചെയ്തത്‌ ഏഴ്‌ പോസ്റ്റുകളാണെന്നും, അവാർഡ്‌ ദാനച്ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമില്ല എന്ന് അറിയിച്ചതിന്റെ പേരിൽ ഒരു അധ്യാപികയ്ക്കെതിരെ ഇത്‌ വരെ ഷാജൻ ചെയ്തിട്ടുള്ളത്‌ 300+ വീഡിയോകളാണെന്നും ഫേസ്ബുക്കിൽ അൻവർ എം എൽ എ കുറിച്ചു.

പി വി അൻവർ എംഎൽഎ യുടെ ഫേസ്ബുക് കുറിപ്പ്

ALSO READ: 15 അന്തർദേശീയ ചലച്ചിത്രമേളകളും 7 പുരസ്കാരങ്ങളും കടന്ന് തീയേറ്ററിലേക്ക്; ‘കർത്താവ് ക്രിയ കർമം’ പ്രദർശനത്തിനെത്തുന്നു

സഖാവ്‌ ആര്യാ രാജേന്ദ്രനെതിരെ “മറുനാടൻ” എന്ന യൂട്യൂബ്‌ മഞ്ഞചാനലിന്റെ ഉടമ ഷാജൻ സ്കറിയ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി പോസ്റ്റ്‌ ചെയ്തത്‌ ഏഴ്‌ പോസ്റ്റുകളാണ്(മുക്കിയത്‌ ഉൾപ്പെടെ).കേരളം കണ്ട ഏറ്റവും വലിയ ഞരമ്പ്‌ രോഗിയാണിയാൾ. ഇയാൾ സംഘടിപ്പിച്ച “അവാർഡ്‌ ദാനച്ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമില്ല” എന്ന് അറിയിച്ചതിന്റെ പേരിൽ ഒരു അധ്യാപികയ്ക്കെതിരെ ഇത്‌ വരെ ഷാജൻ ചെയ്തിട്ടുള്ളത്‌ 300+ വീഡിയോകളാണ്. തന്നെ ബഹുമാനിക്കാത്ത പെണ്ണുങ്ങളെ ഒക്കെ അങ്ങ്‌ വീഡിയോ ചെയ്തും,പോസ്റ്റിട്ടും “വധിച്ച്‌ കളയുമെന്ന” ധാരണയാണിവന്.വെറുതെയാണ്. ആര്യാ രാജേന്ദ്രനെ നീയൊക്കെ അങ്ങ്‌ മൂക്കിൽ കയറ്റുമോടാ?

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News