“ഉന്നാല്‍ മുടിയാത് തമ്പീ”… കുഴല്‍നാടന് മറുപടിയുമായി പി വി അന്‍വര്‍ എം എല്‍ എ

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതില്‍ പ്രതികരണവുമായി പി വി അന്‍വര്‍ എം എല്‍ എ. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം താനും നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഉന്നാല്‍ മുടിയാത് തമ്പീ എന്നാണ് അന്‍വര്‍ എം എല്‍ എ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന കുഴല്‍നാടന്റെ ആരോപണത്തിന് തെളിവില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി കണ്ടെത്തുകയായിരുന്നു. വിധി വന്നതോടെ, വിധി തിരിച്ചടിയെന്ന് സമ്മതിച്ച് മാത്യു കുഴല്‍നാടനും രംഗത്തെത്തി. CMRL ലുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ഹര്‍ജി.

പിന്നീട് അത് മാറ്റി കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമെന്നായി ആവശ്യം. എന്നാല്‍ ഇത് രണ്ടും തള്ളിയാണ് ആവശ്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഹര്‍ജി തള്ളുകയാണെന്ന് കോടതി വിധി പ്രഖ്യാപിച്ചത്. ഹര്‍ജി പരിഗണിച്ച ഘട്ടങ്ങളില്‍ എല്ലാം തെളിവുകള്‍ ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി കുഴല്‍നാടനോട് ആവശ്യപ്പെട്ടു.

അപ്പോഴൊന്നും കുഴല്‍നാടന് തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഹര്‍ജി വിധി പറയാന്‍ പരിഗണിച്ച ദിവസം തെളിവ് ഉണ്ടെന്ന വാദവുമായി കുഴല്‍നാടന്‍ രംഗതത്തെത്തി. ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മാറ്റി. വീണ്ടും പരിഗണിച്ച ദിവസം കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമായി കുഴല്‍നാടന്റെ ആവശ്യം. അതും കോടതി അന്ന് തന്നെ തള്ളി.

കോടതി വിധി തിരിച്ചടി തന്നെയെന്ന് സമ്മതിച്ച കുഴല്‍നാടന്‍, മേല്‍കോടതിയില്‍ അപ്പീല്‍ പോകുന്ന എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയതുമില്ല. കുഴല്‍നാടനെതിരെ കടുത്ത വിമര്‍ശനവുമായി എ ബാലന്‍ രംഗത്തെത്തി. കുഴല്‍നാടന്‍ ഉയര്‍ത്തിയ ആരോപണം മാസപ്പടിയെന്ന ഓമനപേരിട്ട് വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് കൂടിയാണ് കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ടത്. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയും എന്നായിരുന്നു കുഴല്‍നാടന്‍ അന്ന് പറഞ്ഞത്. മാപ്പ് പറയുമോ എന്നാണ് ഇനി അറിയേണ്ടതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News