വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം ഉറപ്പായതോടെ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കെപിസിസി പ്രസിഡന്‍റ് സംഘർഷത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇത് യുഡിഎഫ് പദ്ധതിയുടെ ഭാഗമാണെന്നും മന്ത്രി ആരോപിച്ചു.
സംഘർഷം സൃഷ്ടിക്കാൻ യുഡിഎഫ് തീരുമാനിച്ചു എന്നതിന്‍റെ തെളിവാണ് കെ സുധാകരന്‍റെ ആഹ്വാനം. ചെറുതുരുത്തിയിൽ പഞ്ചായത്ത് പ്രസിഡന്‍റിനെ വരെ ആക്രമിച്ചു. പാലക്കാടും ചേലക്കരയിലും യുഡിഎഫ് തോൽവി ഉറപ്പിച്ചതോടെയാണ് സംഘർഷ നീക്കം. എന്നാൽ കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ കെ സുധാകരൻ ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; ഷാഫിയുടെ ഏകാധിപത്യം; പാലക്കാട് കോൺഗ്രസിൽ മനം മടുത്ത് പ്രവർത്തകർ പാർട്ടി വിടുന്നു
ബിജെപിയുടെ ചിഹ്നം താമര മാറ്റി ചാക്ക് ആക്കി മാറ്റണമെന്നും മന്ത്രി പരിഹസിച്ചു. ഇഡി ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. കഴിഞ്ഞ 3 കൊല്ലം ഇഡി എവിടെയായിരുന്നെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. ഇഡിയുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് വിമർശിക്കുന്നില്ല. സതീശൻ ഇഡിക്കെതിരെ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്‍റേത് വ്യക്തിപരമായ അഭിപ്രായമല്ല. എൽഡിഎഫിന്‍റെ ആളുകളെ നേരിട്ടു വന്ന് തല്ലാം എന്നു പറയുന്നത് പ്രതിപക്ഷനേതാവിന്‍റെ കൂടി അഭിപ്രായമാണ്. യുഡിഎഫ് സംസ്ഥാന നേതാക്കളുടെ അഭിപ്രായമാണ്.
കൊടകര കുഴൽപ്പണ കേസിൽ ബിജെപി ഒറ്റപ്പെട്ടു നിൽക്കുമ്പോൾ അതിനെ എതിർക്കാൻ കെപിസിസി പ്രസിഡന്‍റിന് സമയമില്ല. കൊടകര കുഴപ്പണത്തിലെ പുതിയ വെളിപ്പെടുതൽ പുതിയ കാര്യങ്ങളാണ് വരുന്നത്. ബിജെപിയുടെ ദേശീയ നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. ബിജെപി വിമർശനം ഉറക്കത്തിൽ പോലും വരാതിരിക്കാൻ കെപിസിസി പ്രസിഡന്‍റും, പ്രതിപക്ഷ നേതാവും പ്രത്യേക ഗുളിക കഴിക്കുന്നുണ്ടെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here