ദേശീയപാത വികസനത്തിന് കേരളം ഫണ്ട് നല്‍കിയിട്ടുണ്ടെന്ന് ഒടുവില്‍ സമ്മതിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നുണ പ്രചരിപ്പിച്ചതിന് മാപ്പ് പറയുകയാണ് വേണ്ടതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
പച്ചക്കള്ളം പലകുറിയാവര്‍ത്തിച്ച് പ്രചരിപ്പിക്കുകയായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ചെയ്തത്. ആദ്യദിവസം മുതല്‍ തന്നെ കൃത്യമായ വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ കേരളം ഫണ്ട് നല്‍കിയ കാര്യം പറഞ്ഞിരുന്നു. പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ഫണ്ട് അനുവദിച്ചുവെന്ന് വ്യക്തമാക്കിയ രേഖകളും അന്ന് ഉദ്ധരിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇതേ മറുപടി തന്നെ നിധിന്‍ ഗഡ്കരി പറഞ്ഞതോടെയാണ് സുരേന്ദ്രന് തന്റെ നുണയില്‍ നിന്നും പിന്നോക്കം പോകേണ്ടിവന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലെ ദേശീയപാത വികസനം ഏതൊക്കെ തരത്തില്‍ മുടക്കാമെന്ന് ആലോചിച്ച് നടക്കുന്നവരാണ് സുരേന്ദ്രനും കൂട്ടരും. ഇവിടെ ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്നുനിന്നുകൊണ്ട് എല്ലാ സൗകര്യങ്ങളും ഏകോപനവും ഉറപ്പുവരുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. അത് ഇനിയും തുടരും. പാരവെപ്പുകാരെയും നുണപ്രചാരകരെയും തള്ളിക്കളഞ്ഞ് കേരള ജനത ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here