ലെവൽക്രോസിങ് ഇല്ലാത്ത കേരളത്തിനായി 250 കോടി നൽകും: മന്ത്രി മുഹമ്മദ് റിയാസ്

റെയിൽ മേൽപ്പാലങ്ങൾക്കായി സർക്കാർ 250 കോടി ചെലവഴിക്കുകയാണെന്ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. ലെവൽക്രോസിങ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് തുക ചെലവഴിക്കുന്നതെന്നും മന്ത്രി. കോട്ടയം കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: പ്രധാനമന്ത്രി എത്രതവണ വന്നാലും കേരളത്തിന്റെ മതേതര മനസ് മാറില്ല: മന്ത്രി കെ ബി ഗണേഷ് കുമാർ

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ, കോട്ടയം കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു. പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. തടസമില്ലാത്ത റോഡ് ശൃംഖല സാധ്യമാക്കുന്നതിനായി 250 കോടിയിലധികം രൂപ ചെലവഴിക്കുന്നതായി മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

Also Read: സംഘപരിവാർ കോൺഗ്രസുകാർക്ക് അഭയസ്ഥാനമാകുമ്പോൾ നിർഭയം ഫാസിസത്തിനെതിരെ പോരാടുന്ന ഇതുപോലുള്ള യുവജനങ്ങളാണ് നമ്മുടെ കരുത്ത്: പി ജയരാജൻ

യോഗത്തിൽ സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ചടങ്ങിൽ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News