ചളിയും മണ്ണും കയറിയ ശ്വാസകോശം; ഒടുവില്‍ അതിജീവനത്തിന്റെ കരുത്തുമായി അവ്യക്ത്, മന്ത്രി മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റ് വൈറല്‍!

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം, ഒരു നാടിനെ ആകെ കണ്ണീരിലാഴ്ത്തിയ ജൂലായ് 30. നഷ്ടപ്പെട്ട ജീവനുകളെ ഓര്‍ത്ത് ഇന്നും കേരളം മുഴുവന്‍ ദു:ഖിക്കുമ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായ ഒരു വാര്‍ത്തയാണ് കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തുവന്നത്. അതിജീവനത്തിന്റെ കരുത്തുമായി ശ്രുതിയടക്കമുള്ളവര്‍ നമ്മുടെ മുന്നിലുള്ളപ്പോള്‍ അവിരൊലാരാളാണ് കൊച്ച് അവ്യക്ത്.

ALSO READ: ഇഡിയ്ക്ക് തിരിച്ചടി, കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പുള്ള കുറ്റാരോപിതരുടെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടരുത്, നിയമം അത് അനുശാസിക്കുന്നില്ല; ഹൈക്കോടതി

ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് ശ്വാസകോശത്തില്‍ ചളിയും മണ്ണും കയറിയും തലയ്ക്കും കൈക്കും കാലിനും പരുക്കേറ്റും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ അവ്യക്ത് ഈ നാടിന്റെ അതിജീവനത്തിന്റെ പ്രതീകമാണ്. മേപ്പാടിയില്‍ വച്ച് അവ്യക്തിനെയും കുടുംബത്തിനെയും മന്ത്രി മുഹമ്മദ് റിയാസ് കണ്ടു. അതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ALSO READ: ഇഡിയ്ക്ക് തിരിച്ചടി, കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പുള്ള കുറ്റാരോപിതരുടെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടരുത്, നിയമം അത് അനുശാസിക്കുന്നില്ല; ഹൈക്കോടതി

നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News