ഓട്ടോറിക്ഷയില്‍ കൊച്ചി ചുറ്റിക്കറങ്ങി വന്ന ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്റെ ചിത്രങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളും വന്‍ സ്വീകാര്യത നേടിയിരുന്നു. സിമ്പിളായ പെരുമാറ്റം കൊണ്ട് ഓട്ടോ ഡ്രൈവര്‍ ഹുസൈന്‍ സിദ്ധിഖിയുടെ മനസില്‍ അദ്ദേഹം ഇടംപിടിച്ചിരുന്നു. നല്ല സര്‍വീസാണ് ഇനിയും കാണാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. മറ്റ് നാലു ഓട്ടോകളും ഒപ്പമുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്ന് ഓട്ടോഡ്രൈവര്‍മാര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.
ഹംഗറി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ കുടുംബ സമേതം ഒഴിവുകാലം ചിലവഴിക്കാന്‍ തിരഞ്ഞെടുത്തത് കേരളത്തെയാണ്. മലയാളിയുടെ ആതിഥ്യമരാദ്യയും സുരക്ഷിതത്വവും മതനിരപേക്ഷ പൊതുബോധവും ലോകസഞ്ചാരികള്‍ യാത്രയ്ക്കായി കേരളം തിരഞ്ഞെടുക്കുന്നതിനു പ്രധാന കാരണങ്ങളാണെന്ന് പോസ്റ്റില്‍ മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ALSO READ: ഡിസിസി ട്രഷററുടെയും മകന്റെയും മരണം; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ റഫീഖ്
യൂറോപ്യന്‍ യൂണിയനിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ള നേതാവായി അറിയപ്പെടുന്ന ഒര്‍ബാന്‍ തന്റെ ഔദ്യോഗിക പരിവാരങ്ങളും സുരക്ഷ സേനയേയും എല്ലാം ഒഴിവാക്കി കുടുംബത്തോടൊപ്പം കേരളം ചുറ്റി സഞ്ചരിച്ചു. കൊച്ചിയിലെ അദ്ദേഹത്തിന്റെ യാത്ര ഒരു ഓട്ടോറിക്ഷയിലായിരുന്നു. ലോക നേതാക്കളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായി കേരളം മാറുന്നു. കേരളത്തെ ടൂറിസ്റ്റ് സ്റ്റേറ്റ് ആക്കി മാറ്റുന്നതില്‍ നമുക്ക് കൈകോര്‍ക്കാമെന്ന് അദ്ദേഹം കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here