കൊടകര കുഴൽപ്പണക്കേസ് സിബിഐ അന്വേഷിക്കട്ടെ എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപി അതിന്‍റെ ഉപകരണമായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്നത് ശരിവെക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ കേന്ദ്ര ഏജൻസികൾ നിലപാട് എടുക്കാത്തതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന കേന്ദ്രമന്ത്രി തന്നെ ഇത്തരം പ്രസ്താവനകൾ നടത്തുന്നു. ജനാധിപത്യത്തിന് മുകളിൽ പണാധിപത്യം ഉയർത്തുന്നു. അത് കേരളത്തിൽ നടപ്പാക്കാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന് കൊടുത്ത മറുപടിയിൽ കേന്ദ്രസർക്കാരിൻറെ കൂട്ടിലിട്ട തത്തയാണ് സിബിഐയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. അത് ശെരി വക്കുന്ന തരത്തിലാണ് ഇന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രസ്താവന നടത്തിയത്.
ALSO READ; കൊടകര കുഴൽപ്പണ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ച് സുരേഷ് ഗോപി
2021 ലെ നിയമസഭ തെരഞ്ഞെടുപ്പും അതിന് തൊട്ടുമുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അട്ടിമറിക്കുക ലക്ഷ്യമിട്ടായിരുന്നു ബിജെപി കള്ളപ്പണം ഇറക്കിയത്. കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതാണ്. വിചാരണ തുടങ്ങാൻ പോകുന്നതേയുള്ളു. ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ. മാത്രമല്ല ഇഡി, ആദായനികുതി വകുപ്പ് എന്നിവർക്കെല്ലാം വിശദമായ റിപ്പോർട്ടും പൊലീസ് നൽകിയിരുന്നു. 53.4 കോടിയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്ന് കണ്ടത്. കുഴൽപണം തട്ടിയ പ്രതികളെ അറസ്‌റ്റ് ചെയ്ത പൊലീസ് അന്ന് ബിജെപി നേതാക്കളേയും ചോദ്യം ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here