സനാതന ധര്‍മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സംവിധായകന്‍ പാ രഞ്ജിത്ത്. ഉദയനിധിയുടെ വാക്കുകളെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുകയാണെന്നാണ് വിഷയത്തില്‍ പാ രഞ്ജിത്തിന്റെ പ്രതികരണം.
‘നൂറ്റാണ്ടുകളായി ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്ത്വമാണ് സനാതന ധര്‍മത്തിന്റെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം. ജാതിയുടെയും ലിംഗത്തിന്റെയും പേരിലുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങളുടെ വേരുകള്‍ സനാതന ധര്‍മത്തിലുണ്ട്. ഡോ. ബാബാസാഹേബ് അംബേദ്കര്‍, ഇയോതീദാസ് പണ്ഡിതര്‍, തന്തൈ പെരിയാര്‍, മഹാത്മാ ഫൂലെ, സന്ത് രവിദാസ് തുടങ്ങിയവരെല്ലാം തങ്ങളുടെ ജാതിവിരുദ്ധ പോരാട്ടങ്ങളില്‍ ഇത് തന്നെയാണ് വാദിക്കുന്നത്. ഉദയനിധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്ന ഹീനമായ സമീപനം അംഗീകരിക്കാനാവില്ല. അദ്ദേഹത്തിനെതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളിലും വേട്ടയാടലുകളിലും ശക്തമായി അപലപിക്കുന്നു. സാമൂഹ്യനീതിയും സമത്വവുമുള്ള ഒരു സമൂഹം സ്ഥാപിക്കാന്‍ സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകളെ ഞാന്‍ പിന്തുണക്കുന്നു’…ഉദയനിധി സ്റ്റാലിന് എന്റെ ഐക്യദാര്‍ഢ്യം- പാ രഞ്ജിത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു.
READ ALSO:‘മതവികാരം വ്രണപ്പെടുത്തി’ ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് യു പി പൊലീസ്
ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മ പരാമര്‍ശം കഴിഞ്ഞ ദിവസങ്ങളിലും ഏറെ ചര്‍ച്ചാവിഷയമായിരുന്നു. വിവിധ മേഖലകളിലുള്ളവര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
READ ALSO:ജയിലർ ഞാൻ മൂന്ന് തവണ കണ്ടു, അതിന് കാരണം വിനായകൻ ചേട്ടൻ്റെ അഭിനയം: മഹേഷ് കുഞ്ഞുമോൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here