പാൽ കഞ്ഞി ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ല. ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് പാൽ കഞ്ഞി ഉണ്ടാക്കുക. തേങ്ങാ പാൽ ചേർത്ത് ഉണ്ടാക്കുന്ന കഞ്ഞിക്ക് രുചി വളരെ കൂടുതലാണ്. എങ്ങനെ യഥാർത്ഥ പാൽ കഞ്ഞി ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ:
ഉണക്കലരി – ഒരു കപ്പ്
തേങ്ങ – ഒന്ന്
ജീരകം ചതച്ചത് – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
Also read: പാവ് ബജി കഴിക്കാൻ ഇനി എങ്ങും പോകേണ്ട; ദാബയിലെ അതേ രുചിയിൽ വീട്ടിലുണ്ടാക്കാം
തയാറാക്കുന്ന വിധം:
ഉണക്കലരി നന്നായി കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂർ വെള്ളത്തിൽ നല്ലപോലെ കുതിർത്ത് വയ്ക്കുക. നന്നായി കുതിർന്ന അരി കൈകൊണ്ടു തരി തരിയായി പൊടിച്ച് എടുക്കുക.
ഒരു മൂടി തേങ്ങ ചിരകിയതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇതിലെ ഒന്നാം തേങ്ങാപ്പാൽ മാറ്റിവയ്ക്കുക.
അധികമുള്ള തേങ്ങാപ്പീരയിലേക്കു വീണ്ടും രണ്ടു കപ്പു വെള്ളം ചേർത്ത് അരച്ച് അരിച്ചെടുത്തു രണ്ടാം തേങ്ങാപ്പാലും പിഴിഞ്ഞെടുക്കുക.
ആദ്യം അരി രണ്ടു കപ്പ് വെള്ളവും രണ്ടാം തേങ്ങാപ്പാലും ചേർത്തു വേവിക്കുക. നന്നായി വെന്തു കഴിയുമ്പോൾ ജീരകം ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
ശേഷം ഒന്നാം തേങ്ങാപ്പാലും ചേർത്തു തിളപ്പിക്കുക. കഞ്ഞിക്ക് കട്ടി കൂടുതലാണെങ്കിൽ ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് തിളപ്പിച്ചെടുക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. പാൽ കഞ്ഞി തയാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here