മഴയത്ത് ചൂടോടെ കഴിക്കാന്‍ പാല്‍കപ്പ!

എന്ത് മഴയാ അല്ലേ…! ഈ മഴയത്ത് അല്‍പ്പം വെറൈറ്റിയായി വീട്ടില്‍ പാല്‍കപ്പ ട്രൈ ചെയ്താലോ…വെറുതെ കഴിക്കാനും വളരെ രുചികരമായ വിഭവമാണ് പാല്‍കപ്പ. എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ALSO READ:ചോറിനോടൊപ്പം കഴിക്കാന്‍ ഈസിയായി തയ്യാറാക്കാം ഇഞ്ചി തൈര്

ആവശ്യമായ ചേരുവകള്‍

കപ്പ – 1 കിലോഗ്രാം (വേവിച്ചത്)
എണ്ണ – 2 സ്പൂണ്‍
കടുക് – 1 സ്പൂണ്‍
ജീരകം – 1 സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 2 സ്പൂണ്‍
കറിവേപ്പില – 2 തണ്ട്
കുരുമുളക് – 2 സ്പൂണ്‍
തേങ്ങാപ്പാല്‍ – 3 ഗ്ലാസ്
ഉപ്പ് – 1 1/2 സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാകുമ്പോള്‍ അതിലേക്ക് എണ്ണയൊഴിച്ച്, കടുകും ജീരകവും പൊട്ടിച്ച്, ഇഞ്ചി ചതച്ചതും പച്ചമുളക് കീറിയതും ചേര്‍ത്തു നന്നായിട്ട് വഴറ്റിയെടുക്കുക.

അതിലേക്കു കുറച്ചു കുരുമുളകും കറിവേപ്പിലയും ചേര്‍ത്തു ചൂടാക്കി, വേവിച്ച കപ്പയും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചു തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത് അടച്ചു വച്ചു നന്നായി കുറുകുമ്പോള്‍ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News