ഇനി നല്ല നാടന്‍ പച്ചമോര് ഇങ്ങനെ തയ്യാറാക്കി നോക്കൂ, വയറും മനസും നിറയും

pacha moru

പച്ചമോര് ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. നല്ല തണുത്ത നാടന്‍ പച്ചമോര് നമ്മുടെ മനസും വയറും ശരീരവും തണുപ്പിക്കും. നല്ല കിടിലന്‍ രുചിയില്‍ പച്ചമോര് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

  1. തൈര് – അര ലീറ്റര്‍
  2. പച്ചമുളക് – രണ്ട്, ചതച്ചത്, കറിവേപ്പില – രണ്ടു തണ്ട് ചതച്ചത്, ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

തൈരുടച്ചു പാകത്തിനു വെള്ളം ചേര്‍ത്തു കലക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തിളക്കി വയ്ക്കുക.

Also Read : വെറും രണ്ട് മിനുട്ട് മതി, ഒട്ടും കുഴഞ്ഞുപോകാതെ പയറുതോരന്‍ ഉണ്ടാക്കാന്‍ ഒരെളുപ്പ വഴി

പച്ചമോരിന്റെ ചില ഗുണങ്ങള്‍ ചുവടെ,

ദഹനം സുഗമമാക്കാന്‍ മോര് സഹായിക്കും.

വിശപ്പില്ലായ്മയ്ക്ക് മോര് നല്ലൊരു പ്രതിവിധിയാണ്.

മോരിലുള്ള ബി കോംപ്ലക്‌സ് വൈറ്റമിനുകളും ജീവകം ഡിയും ക്ഷീണവും വിളര്‍ച്ചയും അകറ്റാന്‍ മികച്ചത്.

അണുബാധകള്‍ അകറ്റി രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു.

കാല്‍സ്യം ധാരാളം അടങ്ങിയതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു നല്ലത്.

അസിഡിറ്റി അകറ്റാനും വയറെരിച്ചില്‍ മാറ്റാനും മികച്ചത്

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മോര് ശീലമാക്കാം.

ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതിനാല്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായകം.

Also Read : ഒരു സാവള മാത്രം മതി; ഒരു പ്ലേറ്റ് ചോറുണ്ണാന്‍ ഒരു കിടിലന്‍ കറി, തയ്യാറാക്കാം വെറും 5 മിനുട്ടില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here