പടവലങ്ങയുണ്ടോ വീട്ടില്‍? 10 മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കാം കിടിലന്‍ പടവലങ്ങ പരിപ്പ് കറി തയ്യാറാക്കാം. വളരെ രുചികരമായ പടവലങ്ങ പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
1.പരിപ്പ് – അരക്കപ്പ്
2.വെള്ളം – മൂന്നു കപ്പ്
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3.പടവലങ്ങ – ഒരു ചെറുത്, ഒരിഞ്ചു കഷണങ്ങളാക്കിയത്
Also Read : രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? എങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ പുട്ട്
4.തേങ്ങ ചിരകിയത് – അരക്കപ്പ്
ജീരകം – അര ചെറിയ സ്പൂണ്‍
വെളുത്തുള്ളി – മൂന്ന് അല്ലി
പച്ചമുളക് – രണ്ട്
വെള്ളം – അരക്കപ്പ്
5.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍
നെയ്യ് – ഒരു ചെറിയ സ്പൂണ്‍
6.കടുക് – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – നാല്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
പരിപ്പു നന്നായി കഴുകി അരമണിക്കൂര്‍ കുതിര്‍ക്കുക.
കുതിര്‍ന്ന പരിപ്പ് രണ്ടാമത്തെ ചേരുവ ചേര്‍ത്തു നന്നായി വേവിക്കുക.
ഇതിലേക്കു പടവലങ്ങ ചേര്‍ത്തു വേവിക്കണം.
നാലാമത്തെ ചേരുവ മയത്തില്‍ അരച്ചകതും ചേര്‍ത്തിളക്കി തിളപ്പിച്ചു വാങ്ങാം.
പാനില്‍ വെളിച്ചെണ്ണയും നെയ്യും ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ത്തു വിളമ്പാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here