മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം

ഇടുക്കി മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. മൂന്നാര്‍ കന്നിമല ഫാക്ടറി ഡിവിഷനിലാണ് സംഭവം.അഞ്ചംഗ കുടുംബം യാത്ര ചെയ്തിരുന്ന ജീപ്പിനു നേരെയാണ് ആക്രമണം നടത്തിയത്.

ALSO READ ;പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ എട്ടാമത് എൻഎൻ സത്യവ്രതൻ അവാർഡ് സമർപ്പണം മാർച്ച് 4 തിങ്കളാഴ്ച നടക്കും

ഇന്നലെ രാത്രി 11 30 ഓടുകൂടിയായിരുന്നു സംഭവം. മൂന്നാര്‍ കന്നിമല ഫാക്ടറി ഡിവിഷന് സമീപം ആശുപത്രിയിലേക്ക് പോകാന്‍ ഇറങ്ങിയ അഞ്ചംഗ കുടുംബത്തിന് നേരെയാണ് പടയപ്പ ആക്രമണം നടത്തിയത്. രാത്രി ആയതിനാല്‍ ഇരുട്ടിന്റെ മറവില്‍ നിന്ന പടയപ്പയെ ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ജീപ്പിന് മുന്‍പിലേക്ക് പടയപ്പ എത്തുകയായിരുന്നു. ജീപ്പിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ALSO READ;അവൻ എല്ലാ ദിവസവും ബസ് സ്റ്റോപ്പില്‍ കാത്തുനിൽക്കും, ഒരിക്കൽ ഞാൻ ചോദിച്ചു എന്താണ് ഉദ്ദേശമെന്ന്, ആ മറുപടി ഞെട്ടിച്ചു: സാമന്ത

മൂന്നാര്‍ടൗണ്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക്,മറയൂര്‍- മൂന്നാര്‍ പാത എന്നിവിടങ്ങളില്‍ പതിവായി ഇറങ്ങാറുള്ള ഒറ്റയാന്‍ പടയപ്പ പൊതുവേ ശാന്തനായിരുന്നു . അതുകൊണ്ടുതന്നെ മൂന്നാര്‍ നിവാസികള്‍ കാട്ടാനയുടെ അടുത്ത് ചെല്ലുക പതിവാണ്. എന്നാല്‍ പതിവിന് വിപരീതമായി ഇപ്പോള്‍ പടയപ്പ ആക്രമണകാരിയാണ്. കാട്ടാനയുടെ ആക്രമണ സ്വഭാവം നിരീക്ഷിച്ച വനവകുപ്പ് ഒറ്റയാന്‍ മദപ്പാടിലാണ് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുമ്പത്തെ പോലെ കാട്ടാനയോട് ഇടപഴകാന്‍ ശ്രമിക്കരുതെന്നും രാത്രികാലങ്ങളില്‍ മേഖലയില്‍ ഇരുചക്രവാഹനത്തിനുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും റോഡില്‍ ആനയെ കണ്ടാല്‍ മൊബൈല്‍ ഫോണ്‍ വഴി വനവകുപ്പിന്റെ സേവനം തേടണം എന്നും വനംവകുപ്പ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News