ഇടുക്കിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം; ഭയത്തിൽ പ്രദേശവാസികൾ

Representative image

ഇടുക്കിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം. പടയപ്പ തലയാറിലെ ഒരു റേഷൻ കട തകർത്തു. എന്നാൽ തുമ്പിക്കൈ എത്താത്തതിനാൽ അരി എടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ ഒരു മാസമായി പടയപ്പ മറയൂരിൽ തമ്പടിക്കുകയാണ്. കഴിഞ്ഞ ദിവസം പച്ചക്കറി കടയും വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന ഒരു വീടും പടയപ്പ തകർത്തിരുന്നു.

also read :കായം മണക്കുന്ന നല്ല കട്ടിയുള്ള രസം തയ്യാറാക്കിയാലോ ?

അതേസമയം ഏത് സമയവും പടയപ്പയുടെ ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് പ്രദേശവാസികൾ കഴിയുന്നത്. പകൽ സമയത്ത് പോലും പുറത്തേക്കിറങ്ങാൻ ഭയമാണെന്നാണ് നാട്ടുകാർ പറയുന്നത്.

also read :തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News