പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് പത്മശ്രീ

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ചുള്ള പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 34 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.കേരളത്തില്‍ നിന്നും മൂന്നു പേർക്ക് പുരസ്കാരങ്ങള്‍ ലഭിച്ചു . കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയ മലയാളികൾ.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്;പരമാവധി സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും: കെ സുധാകരന്‍

രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 80 പേർക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്കാരങ്ങള്‍ ലഭിക്കുക. ഇതിൽ മൂന്ന് കീർത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകൾ മരണാനന്തര ബഹുമതിയായിട്ടാണ് നൽകുക.

ALSO READ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുക: വി ശിവദാസന്‍ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News