ഛത് ഗാനങ്ങൾക്ക് പേരുകേട്ട പത്മഭൂഷൺ ജേതാവ് ശാരദ സിൻഹ അന്തരിച്ചു. 72 കാരിയായ ശാരദ സിൻഹ 2018 മുതൽ മൾട്ടിപ്പിൾ മൈലോമ എന്ന പേരിലറിയപ്പെടുന്ന ഒരു തരം ബ്ലഡ് ക്യാൻസറിനോട് പോരാടുകയായിരുന്നു. ഗായികയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന മകൻ അൻഷുമാൻ സിൻഹ ഇൻസ്റ്റഗ്രാമിൽ ഗായികയുടെ മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ‘ബീഹാർ കോകില’ എന്നറിയപ്പെടുന്ന ശാരദ സിൻഹ, ഭോജ്‌പുരി, മൈഥിലി, മഗാഹി സംഗീതം എന്നിവയ്‌ക്ക് നൽകിയ മഹത്തായ സംഭാവനകൾ അമൂല്യമാണ്.
ബീഹാറിൻ്റെ പരമ്പരാഗത സംഗീതം ആസ്വാദകരിലെത്തിക്കുന്നതിൽ അവർ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. റോജെ റോജെ ഉഗേല, സുന ഛത്തി മായ്, ജോഡേ ജോഡേ സുപാവ, പട്‌ന കേ ഘട്ട് പർ, കെൽവാ കേ പാട് പർ ഉഗാലൻ സൂരജ് മാൽ ജാകെ ജുകെ, ഹേ ഛത്തി മയ്യാ, ഹോ ദിനനാഥ്, ബഹാംഗി ലചകത് ജായേ എന്നിവയാണ് ശാരദ സിൻഹയുടെ ജനപ്രിയ ഗാനങ്ങൾ. ഗാനരംഗത്ത് അവർ നൽകിയ സംഭാവനകൾ പരിഗണിച്ച് 2018 ൽ ആണ് രാജ്യം അവർക്ക് പത്മഭൂഷൺ പുരസ്കാരം നൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here