ഇരുപത്തി നാലാമത് പത്മപ്രഭാ സ്മാരക പുരസ്കാരം; സുഭാഷ് ചന്ദ്രന് സമർപ്പിച്ചു

ഇരുപത്തി നാലാമത് പത്മപ്രഭാ സ്മാരക പുരസ്കാരം എഴുത്തുകാരൻ സുഭാഷ് ചന്ദ്രന് സമർപ്പിച്ചു. കൽപ്പറ്റ കൃഷ്ണ ഗൗഡർ ഹോളിൽ നടന്ന ചടങ്ങിൽ സക്കറിയ പുരസ്‌ക്കാരം കൈമാറി. ഇന്ത്യ എന്ന ആശയം എന്ന വിഷയത്തിൽ സുനിൽ.പി.ഇളയിടം പത്മപ്രഭ സ്മാരക പ്രഭാഷണം നടത്തി.

also read :കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം വയനാട്ടിൽ ധർണ്ണ സംഘടിപ്പിച്ചു

മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കവി വിജയലക്ഷ്മി, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ തുടങ്ങിയവർ സംസാരിച്ചു.സക്കറിയ അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

also read :ഒട്ടേറെ ഫീച്ചറുകളുമായി ഐഒഎസ് 17, ദിവസങ്ങള്‍ക്കകം ഐഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News