വമ്പന്‍ നേതാക്കളെല്ലാം ലക്ഷങ്ങള്‍ മുടക്കി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ തിരുച്ചറിപ്പള്ളിയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പത്മശ്രീ ജേതാവ് പൂമാല കെട്ടിയും പച്ചക്കറി വിറ്റും തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തുന്നു.
62കാരനായ ദാമോദരന്‍ തിരുച്ചിറപ്പള്ളി സ്വദേശിയാണ്. ഗ്യാസ് സ്റ്റൗ ചിഹ്നത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്.
താന്‍ ഈ മണ്ണിന്റെ മകനാണ്. ത്രിച്ചി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. സാനിറ്റേഷന്‍ സെന്ററിലെ അസോസിയേറ്റ് സര്‍വീസ് വോളന്റീയറായി 40 വര്‍ഷമായി ജോലി ചെയ്യുന്നു. 21ാം വയസിലാണ് തന്റെ ജോലി ആരംഭിച്ചത്. ഇപ്പോള്‍ 62 വയസായി. 60ാം വയസില്‍ ശുചിത്വ മേഖലയിലെ പ്രവര്‍ത്തനത്തിന് എനിക്ക് പത്മശ്രീ ലഭിച്ചു.
തന്റെ കരിയര്‍ ആരംഭിക്കുമ്പോള്‍ രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഒമ്പത് പ്രധാനമന്ത്രിമാരുടെ ഭരണം കണ്ടുവെന്നും അദ്ദേഹം പറയുന്നുണ്ട്.
ത്രിച്ചിയെ വൃത്തിയുള്ളതും പ്രകൃതിരമണീയവുമായ പ്രദേശമാക്കി മാറ്റുക. ഒരു റിംഗ് റോഡ് വേണമെന്ന ആവശ്യം ശക്തമാക്കുന്നുണ്ട്. മാത്രമല്ല പ്രധാന പ്രദേശങ്ങളില്‍ ഫ്‌ളൈ ഓവറുകള്‍ക്കായും പരിശ്രമിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
#WATCH | Tiruchirappalli, Tamil Nadu: Independent candidate from Trichy Lok Sabha seat Padma Shri S Damodaran indulges in making flower garland and sells vegetables as the part of Election Campaign pic.twitter.com/9iARbrat1O
— ANI (@ANI) April 11, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here