പത്മജയുടെ ബി ജെ പി പ്രവേശനം; പ്രതികരണവുമായി മന്ത്രി പി രാജീവ്

പത്മജ വേണുഗോപാൽ ബി ജെ പി യിൽ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രതികരണമായി മന്ത്രി പി രാജീവ്. ആന്റണിയുടെ മകന്‍ ബി.ജെ.പി യില്‍ പോയപ്പോള്‍ ആന്റണി പോലും ശക്തമായി അപലപിക്കാന്‍ തയ്യാറായില്ല, ഇപ്പോള്‍ കെ കരുണാകരന്റെ മകളും പോകുന്നതായി കേട്ടു എന്ന് മന്ത്രി പറഞ്ഞു.

Also read:നാശത്തിലേക്കാ ബിജെപി നിങ്ങടെ പോക്ക്, ആദ്യം എ ഗ്രൂപ്പ് ഇപ്പൊ ദേ ബി ഗ്രൂപ്പ്, ഇനി അവര് തമ്മിൽ തല്ലി തീർത്തോളുമെന്ന് സോഷ്യൽ മീഡിയ

‘കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ ജയിച്ചാല്‍ രണ്ടക്കം അങ്ങോട്ടെടുക്കാം എന്നാകും മോദി അന്ന് പറഞ്ഞത്. പുത്രവാത്സല്യത്താല്‍ മതനിരപേക്ഷ നിലപാട് അദ്ദേഹം പോലും മറന്നു. ബി.ജെ പി യ്ക്ക് രണ്ടക്കം തികയ്ക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമോ എന്ന ചിന്ത കേരളീയ സമൂഹത്തില്‍ ഇപ്പോള്‍ ശക്തമാണ്.

Also read:അഭിമന്യു കേസ് രേഖകള്‍ കാണാതായ സംഭവം: ഹൈക്കോടതി പരിശോധിക്കണമെന്ന് മന്ത്രി പി രാജീവ്

ബി ജെ പിയുടെ സപ്ലൈ ചെയിനായി നില്‍ക്കുന്ന കോണ്‍ഗ്രസിന് വോട്ടു കൊടുക്കണൊ അതോ മതനിരപേക്ഷ നിലപാടിന്റെ ഫിക്‌സഡ് ഡപ്പോസിറ്റിന് ഒപ്പം നില്‍ക്കണോ എന്ന ചോദ്യം ഈ ഘട്ടത്തില്‍ ശക്തമായി ഉയര്‍ന്നു വരും’- മന്ത്രി പി രാജീവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News