കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കും തമ്മിലടിയുമാണെന്നും അതൊക്കെ മടുത്താണ് പാര്‍ട്ടി വിട്ടതെന്നും പത്മജ വേണുഗോപാല്‍. യുഡിഎഫിന് കഴിഞ്ഞ തവണത്തേതില്‍ നിന്ന് കുറേ സീറ്റുകള്‍ നഷ്ടപ്പെടും. കെ മുരളീധരനെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിനുള്ളില്‍ ശ്രമം. തൃശൂരില്‍ മുരളീധരനെ കുഴിയില്‍ ചാടിച്ചതാണെന്നും പത്മജ പറഞ്ഞു.
മുരളീധരന് ബിജെപിയിലേക്ക് വരേണ്ടി വരും. അത്രയും വലിയ ചതിയാണ് നടക്കുന്നത്. ഒന്ന് രണ്ട് പേര്‍ മുരളീധരനെ ഉന്നം വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. വടകരയില്‍ ജയിക്കുന്നയാളെ എന്തിന് തൃശൂര്‍ കൊണ്ടിട്ടുവെന്നതിന് കോണ്‍ഗ്രസിന് മറുപടിയുണ്ടോയെന്നും പത്മജ ചോദിച്ചു.
ALSO READ:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് വലിയ പിന്തുണ: ഇ പി ജയരാജന്‍
കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപിലെത്തും. തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം വരും. രഹസ്യം മനസ്സില്‍ സൂക്ഷിക്കുന്നത് കൊണ്ട് പേര് വെളിപ്പെടുത്താനാവില്ല. കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയിലേക്ക് വരേണ്ടി വരും.
എന്തൊക്കയോ കാര്യങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ വ്യക്തമായി അറിയാത്തത് കൊണ്ട് ഇപ്പോള്‍ പറയുന്നില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നല്ല വിശ്വാസിയാണ്. ചന്ദനക്കുറിയൊക്കെ തൊട്ടാണ് മുമ്പ് കാണാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ കാണുന്നില്ലെന്നും കാസര്‍ഗോഡ് വന്ന ശേഷമാണ് മാറ്റമെന്നും പത്മജ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here