‘ജാതക പ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം എന്നാലേ ജയിക്കുമോയെന്ന് പറയാൻ പറ്റൂ’: പത്മജ വേണുഗോപാൽ

ജാതക പ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം എന്നാലേ ജയിക്കുമോയെന്ന് പറയാൻ പറ്റൂവെന്ന് പത്മജ വേണുഗോപാൽ. ഇന്ന് രാവിലെ പത്മജ മുരളീമന്ദിരത്തിൽ എത്തിയിരുന്നു. പിന്നീട് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവർ.

ALSO READ: ‘എങ്ങനെയാണ് പല ദേശക്കാർ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയിൽ മാത്രം അടിച്ചേൽപ്പിക്കുന്നത്’? ജയമോഹന് ലാലി പി. എമ്മിന്റെ മറുപടി

‘പാവം മുരളിയേട്ടൻ… വടകരയിൽ നിന്ന് ജയിച്ചേനെ, എന്തിനാണ് ഇവിടെ കൊണ്ടുവന്ന് ഇട്ടതെന്ന് മനസിലാകുന്നില്ല, ജാതക പ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം എന്നാലേ ജയിക്കുമോയെന്ന് പറയാൻ പറ്റൂ’ എന്നാണ് പത്മജ പറഞ്ഞത്. തൃശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കുമെന്നും പത്മജ പറഞ്ഞു.

ALSO READ: കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News