‘മോദി അച്ഛനെയും ജേഷ്ഠനെയും പോലെയെന്ന് പത്മജ വേണുഗോപാൽ’, മുരളീധരൻ ഇതെങ്ങനെ താങ്ങുമെന്ന് സോഷ്യൽ മീഡിയ

പ്രധനമന്ത്രിയുടെ പ്രഭാവം കണ്ടിട്ടാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് പത്മജ വേണുഗോപാൽ. സ്വന്തം അച്ഛന്റെയോ മുതിർന്ന സഹോദരന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് നരേന്ദ്ര മോദിയെന്നും, അദ്ദേഹം കാരണമാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ദാസനും വിജയനും വീണ്ടും ഒന്നിക്കുമോ? ആ ചിത്രത്തിന്റെ സംവിധായകൻ വിനീത്? മറുപടിയുമായി ശ്രീനിവാസൻ

‘പ്രധാനമന്ത്രിക്ക് കുടുംബമില്ല. ഭാരതമാണ് അദ്ദേഹത്തിന്റെ കുടുംബം. അദ്ദേഹത്തെ മുതിർന്ന സഹോദരന്റെയോ അച്ഛന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ നമ്മൾക്ക് തോന്നുമെന്നും കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പത്മജ പറഞ്ഞു.

ALSO READ: 50 രൂപയുടെ തര്‍ക്കം; വ്യാപാരിയുടെ വിരല്‍ കടിച്ചെടുത്ത് അക്രമി, സംഭവം യുപിയില്‍

അതേസമയം, പത്മജയുടെ വാക്കുകൾ വലിയരീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾക്ക് വിധേയമാകുന്നത്. അച്ഛനും ജേഷ്ഠനും ഇപ്പോൾ പകരക്കാരായി അല്ലേയെന്നും, മുരളീധരൻ ഇതെങ്ങനെ താങ്ങുമെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News