‘തൃശൂരിൽ മുരളി തോറ്റത് കോൺഗ്രസിന്റെ വർഗീയ രാഷ്ട്രീയം കാരണം’: പത്മജ വേണുഗോപാൽ

തൃശൂരിൽ മുരളി തോറ്റത് കോൺഗ്രസിന്റെ വർഗീയ രാഷ്ട്രീയം കാരണമെന്ന് പത്മജ വേണുഗോപാൽ. മുരളീധരന്റെ തോൽവി നാണം കേട്ട തോൽവിയെന്നും അവർ പറഞ്ഞു. കോൺഗ്രസിന്റെ രാഷ്ട്രീയം ജാതിയുടെയും വെറുപ്പിന്റെയുമെന്നും പത്മജ പറഞ്ഞു. തൃശൂരിൽ മുരളിക്ക് എന്തൊരു തോൽവിയാണെന്നും അവർ ചോദിച്ചു. തന്നെ ആരാണ് കുഴിയിൽ ചാടിച്ചതെന്ന് കെ മുരളീധരൻ തന്നെ പറയട്ടെ.

ALSO READ: ‘പരാജയവും വിജയവും തെരഞ്ഞെടുപ്പിൽ സാധാരണം, ബിജെപിക്കെതിരെയുള്ള ജനവിധിയാണ് ഉണ്ടായത്’: എം വി ഗോവിന്ദൻ മാസ്റ്റർ

കെ മുരളീധരൻ്റെ പരാജയത്തിൽ ടി എൻ പ്രതാപൻ്റെ പേര് പറയാൻ താൽപര്യമില്ലെന്നും ടി എൻ പ്രതാപന് സ്വാധീനമുള്ള തീരദേശ മേഖലയിൽ പോലും മുരളീധരന് ഭൂരിപക്ഷം കിട്ടിയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. തന്നെ പരാജയപ്പെടുത്തിയവർ തന്നെയാണ് മുരളീധരനെയും പരാജയപ്പെടുത്തിയതെന്നും പത്മജ തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ‘നേതൃത്വം സംഘപരിവാറിന് നട തുറന്നുകൊടുത്തു’: തൃശൂരിൽ കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News