‘ഇങ്ങനെ അഹങ്കാരമുള്ള ആളെയാണോ എംഎൽഎയായി വേണ്ടത്?’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ വേണുഗോപാൽ

pathmaja venugopal

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ.രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയൊരു അഹങ്കാരിയെ പാലക്കാടിന് എംഎൽഎയായി വേണോ എന്ന് പത്മജ ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെ അടുത്തിടെ പാർട്ടിയിൽ വന്നയൊരാൾ തന്റെ അമ്മക്കെതിരെ പറഞ്ഞപ്പോൾ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പോലും അതിനെതിരെ പ്രതികരിച്ചില്ലെന്നും രമേശ് ചെന്നിത്തല മാത്രമാണ് അതിനെതിരെ സംസാരിച്ചതെന്നും അവർ പറഞ്ഞു.

തന്റെ പരാമർശത്തിൽ രാഹുൽ ഇതുവരെ മാപ്പ് പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തിയ പത്മജ ഇത്തരത്തിൽ അഹങ്കാരിയായ ഒരാളെ എംഎൽഎയായി വേണോ എന്നും ചോദിച്ചു. ഷാഫി പറമ്പിലിന് ആദ്യ കുത്തുകിട്ടുക രാഹുലിന്റെ കയ്യിൽ നിന്നായിരിക്കുമെന്നും പത്മജ വിമർശിച്ചു.

സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശനത്തെയും പത്മജ വിമർശിച്ചു.മുസ്‌ലിം ലീഗിനെതിരെ കേട്ടാൽ അറയ്ക്കുന്ന ചീത്ത പറഞ്ഞയാളാണ് സന്ദീപെന്നും ഇതൊക്കെ ഒരു ദിവസംകൊണ്ട് മറക്കാൻ കോൺഗ്രസിന് എങ്ങനെ സാധിച്ചുവെന്നും പത്മജ ചോദിച്ചു. ഇല്ലാത്ത വർഗീയത ഉണ്ടാക്കി മുന്നോട്ട് പോയാൽ കേരളം എവിടെ എത്തുമെന്നും പത്മജ ചോദിച്ചു.ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News