‘പാലക്കാട് കോൺഗ്രസിന് സ്ഥാനാർത്ഥിയാക്കാൻ ആൺകുട്ടികളാരും ഇല്ലേ… അന്നേ പറഞ്ഞതല്ലേ കരുണാകരന്‍റെ മകന് സീറ്റു കൊടുക്കില്ലായെന്ന്’; സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിനെതിരെ പത്മജ

പാലക്കാട് കോൺഗ്രസിന് സാഥാനാർഥിയാക്കാൻ ഒരു ആൺകുട്ടി പോലുമില്ലേയെന്ന് ബിജെപി നേതാവും കെ.മുരളീധരന്‍റെ സഹോദരിയുമായ പത്മജ വേണുഗോപാൽ. കെ. കരുണാകരന്‍റെ കുടുംബത്തെ കരി വാരിപ്പൂശിയ ആളെ മാത്രമേ സ്ഥാനാർഥിയാക്കാൻ കിട്ടിയുള്ളൂ എന്നും പത്മജ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ; വായ്പ പലിശനിരക്കുകൾ കുറച്ച് എസ്ബിഐ; ഇന്ന് മുതൽ പുതിയ പലിശനിരക്കുകൾ നിലവിൽ വരും

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
പാലക്കാട്‌ ശ്രീ രാഹുൽ മാങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു.പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്‍റെ കുടുംബത്തെ ( പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ )കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രെസ്സ്കാർക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ.മുരളീധരന്‍റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്‍റെ മകന് അവർ സീറ്റ്‌ കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ? പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ്‌ നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News