‘സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബര്‍കുഞ്ഞു പറയുന്നത്?’; രാഹുല്‍ മാങ്കൂട്ടത്തെ വിമര്‍ശിച്ച് പത്മജ വേണുഗോപാല്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് പത്മജ വേണുഗോപാല്‍. രാഹുലിന് സ്ത്രീകളോട് വലിയ ദേഷ്യമാണെന്ന് പത്മജ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ‘സ്ത്രീകളോട് വലിയ ദേഷ്യമാണ്. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബര്‍കുഞ്ഞു പറയുന്നതെന്നും’ പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. സിപിഐഎം നേതാവ് കെ.കെ ശൈലജ ടീച്ചറെ കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശത്തെയും പത്മജ തന്റെ കുറിപ്പില്‍ വിമര്‍ശിച്ചു.

‘പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’ എന്നാണ് രാഹുല്‍ മാങ്കൂട്ടം പത്മജയുടെ ബിജേപി പ്രവേശനത്തിന് പിന്നാലെ പറഞ്ഞത്.

Also Read: മലപ്പുറത്ത് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിരലിൽ പുരട്ടുന്ന മഷിയിൽ നിന്ന് പൊള്ളലേറ്റതായി പരാതി

പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് രാഹുല്‍ മങ്കൂട്ടത്തില്‍. ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ്. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബര്‍കുഞ്ഞു പറയുന്നത്. എന്നെ പറഞ്ഞത് ഞാന്‍ ക്ഷമിച്ചു .എന്റെ അച്ഛന്റെ പറ്റി പറഞ്ഞു .രാഷ്ട്രീയത്തില്‍ ഒന്നും ഇല്ലാതിരുന്ന എന്റെ അമ്മയെ പറ്റി പറഞ്ഞു. എന്റെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയ പല നേതാക്കന്മാരും അത് ആസ്വദിച്ചു. ഇപ്പോള്‍ ഷൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു .എത് പാര്‍ട്ടിക്കാരി ആയിക്കോട്ടെ .അവര്‍ സീനിയര്‍ പൊതു പ്രവര്‍ത്തകയാണ് .അതിലപ്പുറം ഒരു സ്ത്രീ ആണ്. നേതാക്കന്മാരെ മണി അടിക്കുന്നതൊക്കെ കൊള്ളാം .പക്ഷെ വല്ല ഇലക്ഷനും നില്‍ക്കേണ്ടി വന്നാല്‍ ഒരു സ്ത്രീയുടെ വോട്ടു പോലും നിങ്ങള്‍ക്ക് കിട്ടില്ല. ആദ്യം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News