ഇനി ‘പത്മ’ജ; ബിജെപി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസ് വിട്ട്, ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാല്‍. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രകാശ് ജാവദേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പത്മജ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ആദ്യം ഫേസ്ബുക്കിലൂടെ ഇക്കാര്യം നിഷേധിച്ച പത്മജ ഒടുവില്‍ പോസ്റ്റ് പിന്‍വലിക്കുകയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ALSO READ:  പ്രതികാര നടപടിയുമായി ഗവർണർ; കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വിസിമാരെ പുറത്താക്കി

കോണ്‍ഗ്രസിലുള്ള അവഗണനയില്‍ മടുത്താണ് കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയത്. എല്ലാം എനിക്കു തന്നു എന്നവര്‍ പറയുന്നു. ഞാന്‍ കഴിഞ്ഞ ഇലക്ഷനില്‍ തോറ്റപ്പോള്‍ തന്നെ, ആരാണ് എന്നെ തോല്‍പ്പിച്ചതെന്ന് അറിയാം. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ മനസ് മടുത്ത് ഞാന്‍ പുറത്തുപോകാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പേരിലുള്ള മന്ദിരം പണിഞ്ഞു തരാം എന്നു പറഞ്ഞതിന്റെ പേരില്‍ മാത്രം കാത്തതാണെന്ന് കൈരളി ന്യൂസിനോട് അവര്‍ പ്രതികരിച്ചിരുന്നു.

ALSO READ:  മാലിന്യമുക്തം നവകേരളം ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പ്; മാലിന്യകൂനകൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടിയിലേക്ക് സർക്കാർ

രാജ്യസഭാ സീറ്റടക്കം ബിജെപി പത്മജയ്ക്ക് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന പത്മജ, തന്റെ തീരുമാനമാണ് ബിജെപിയില്‍ ചേരുക എന്നും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News