നാശത്തിലേക്കാ ബിജെപി നിങ്ങടെ പോക്ക്, ആദ്യം എ ഗ്രൂപ്പ് ഇപ്പൊ ദേ ബി ഗ്രൂപ്പ്, ഇനി അവര് തമ്മിൽ തല്ലി തീർത്തോളുമെന്ന് സോഷ്യൽ മീഡിയ

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ ട്രോളുകൾ തുടർന്ന് സോഷ്യൽ മീഡിയ. കോൺഗ്രസിന്റെ മൊത്തത്തിലുള്ള കൊഴിഞ്ഞുപോക്ക് മുൻനിർത്തിയാണ് ഇപ്പോൾ ട്രോളുകൾ വരുന്നത്. ഗ്രൂപ്പ് തർക്കം രൂക്ഷമായ കോൺഗ്രസിൽ നിന്ന് എ ഗ്രൂപ്പിന്റെ പ്രതിനിധിയായി അനിൽ ആന്റണിയും, ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി പത്മജ വേണുഗോപാലും വരുന്നതോടെ ബിജെപിയിലും തമ്മിലടിയും കൊഴിഞ്ഞുപോക്കും രൂക്ഷമാകുമെന്നും, ബിജെപിയുടെ നാശം ഇവിടെ തുടങ്ങുന്നുവെന്നും സോഷ്യൽ മീഡിയ പറയുന്നു.

ALSO READ: വെണ്ണിലാക്കൊമ്പിലെ രാപ്പാടി, എന്നുമീ ഏട്ടന്റെ ചിങ്കാരി: ഒരേട്ടന്റെ കദന കഥ പറയുന്ന പാട്ട് ഇന്ന് കേൾക്കുന്നവർ ഉണ്ടോ?

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത് കടുത്ത അവഗണനയില്‍ മനം മടുത്തിട്ടാണെന്നും പാര്‍ട്ടി വിടാന്‍ മുമ്പ് തന്നെ തീരുമാനിച്ചിരുന്നെന്നും പത്മജ വേണുഗോപാല്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചിരുന്നു. ‘എല്ലാം എനിക്കു തന്നു എന്നവര്‍ പറയുന്നു. ഞാന്‍ കഴിഞ്ഞ ഇലക്ഷനില്‍ തോറ്റപ്പോള്‍ തന്നെ, ആരാണ് എന്നെ തോല്‍പ്പിച്ചതെന്ന് അറിയാം. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ മനസ് മടുത്ത് ഞാന്‍ പുറത്തുപോകാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പേരിലുള്ള മന്ദിരം പണിഞ്ഞു തരാം എന്നു പറഞ്ഞതിന്റെ പേരില്‍ മാത്രം കാത്തതാണ്’, എന്നും പത്മജ പറഞ്ഞു.

ALSO READ: ‘കരുണാകരനും ആന്റണിയും കഴിഞ്ഞാൽ കോൺഗ്രസിലെ മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയാണ്’, ഇനി ചാണ്ടി ഉമ്മനെങ്ങാനും? ചർച്ച തുടങ്ങി സോഷ്യൽ മീഡിയ

അതേസമയം, കഴിഞ്ഞ ദിവസമാണ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത് തെറ്റാണ് എന്ന തരത്തിലാണ് പത്മജ ഒരു ഫേസ്ബുക് കുറിപ്പ് പങ്കുവെച്ചത്. രാത്രിയോടെ ഈ ഫേസ്ബുക് പിൻവലിക്കുകയും, തുടർന്ന് താൻ ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത സ്ഥിരീകരിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News