കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ പത്മജ ഉദ്ഘാടനം ചെയ്തു; പ്രതിഷേധിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം

എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏല്‍പ്പിച്ചതില്‍ പരസ്യമായി പ്രതിഷേധിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സികെ പത്മനാഭന്‍. കഴിഞ്ഞദിവസം വൈകുന്നേരം കാസര്‍കോട് ടൗണ്‍ഹാളില്‍ നടന്ന പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വേദിയിലേക്ക് ക്ഷണിച്ചത് പത്മജയെ ആയിരുന്നു. പത്മജ നിലവിളക്ക് കൊളുത്തുമ്പോള്‍ പത്മനാഭന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റില്ല.

ALSO READ:  സാമൂഹിക സുരക്ഷാ – ക്ഷേമനിധി പെന്‍ഷന്‍ വിതരണം ആരംഭിച്ചു; വിഷുവിന് മുമ്പ് രണ്ടു ഗഡുക്കള്‍ കൂടെ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

ഉദ്ഘാടകനെന്ന് പറഞ്ഞ് സി.കെ പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ALSO READ:  കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല കാറ്റ് : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി

പത്മനാഭന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്മജ വേദിയിലേക്ക് വന്നത്. പത്മജയ്ക്ക് അണികള്‍ ജയ് വിളിച്ചപ്പോള്‍ താന്‍ പ്രസംഗിക്കുന്നതിന് ഇടയില്‍ ശല്യമുണ്ടാക്കരുതെന്ന് അദ്ദേഹം താക്കീത് ചെയ്തു. ഉദ്ഘാടനത്തിന് ശേഷം പത്മജ പ്രസംഗം തുടരുന്നതിനിടെ സികെ പത്മനാഭവന്‍ വേദി വിടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News