‘രാഹുൽ മാങ്കൂട്ടത്തിൽ ചാനലിൽ ഇരുന്ന് നേതാവായ ആൾ’; പരിഹസിച്ച് പത്മജ വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് പത്മജ വേണുഗോപാൽ. ചാനൽ ചർച്ചയിലൂടെയാണ് രാഹുൽ നേതാവായതെന്നാണ് പത്മജ പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ ചാനലിൽ ഇരുന്ന് നേതാവായ ആൾ അല്ലെ എന്നും എന്നോട് ഇത് രാഹുൽ പറയണ്ട, ഞാൻ അങ്ങനെയല്ല എന്നുമാണ് പത്മജ പറഞ്ഞത്. രാഹുലിന്റെ പത്മജയെ കുറിച്ചുള്ള പരാമർശത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് പത്മജ ഇത്തരത്തിൽ പരിഹസിച്ചത്.

”തന്തയ്‌ക്ക് പിറന്ന മകള്‍ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ പത്മജയെ വിശേഷിപ്പിക്കേണ്ടത്. പൊളിറ്റിക്കലി തന്തയ്‌ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും” എന്നായിരുന്നു രാഹുല്‍ മാങ്കുട്ടത്തിന്‍റെ പ്രതികരിച്ചത്.

ALSO READ: 40 കഴിഞ്ഞാൽ സ്ത്രീകളിൽ ആരോഗ്യ പ്രശ്നങ്ങൾ സാധാരണമാണ്; ആരോഗ്യത്തോടെയായിരിക്കാൻ ശീലമാക്കാം ഈ കാര്യങ്ങൾ

ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രകാശ് ജാവദേക്കറിൽ നിന്നാണ് പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പത്മജ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ആദ്യം ഫേസ്ബുക്കിലൂടെ ഇക്കാര്യം നിഷേധിച്ച പത്മജ ഒടുവില്‍ പോസ്റ്റ് പിന്‍വലിക്കുകയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം, സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരനും പത്‌മജയെ വിമര്‍ശിച്ച് രംഗത്തെത്തി. കെ കരുണാകരന്‍റെ ആത്മാവ് പൊറുക്കില്ലെന്നും തനിക്ക് ഇനി ഇങ്ങനെയൊരു സഹോദരി ഇല്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here