കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത് കടുത്ത അവഗണനയില്‍ മനം മടുത്തിട്ടാണെന്നും പാര്‍ട്ടി വിടാന്‍ മുമ്പ് തന്നെ തീരുമാനിച്ചിരുന്നെന്നും പത്മജ വേണുഗോപാല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
പത്മജയുടെ വാക്കുകള്‍
ബിജെപി അംഗത്വം സ്വീകരിക്കുന്ന സമയം ബിജെപി പറയുമ്പോഴെ അറിയു. കോണ്‍ഗ്രസിലുള്ള അവഗണനയില്‍ മടുത്താണ് കോണ്‍ഗ്രസില്‍ നിനിന്നും പുറത്തുപോയത്. എല്ലാം എനിക്കു തന്നു എന്നവര്‍ പറയുന്നു. ഞാന്‍ കഴിഞ്ഞ ഇലക്ഷനില്‍ തോറ്റപ്പോള്‍ തന്നെ, ആരാണ് എന്നെ തോല്‍പ്പിച്ചതെന്ന് അറിയാം. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ മനസ് മടുത്ത് ഞാന്‍ പുറത്തുപോകാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പേരിലുള്ള മന്ദിരം പണിഞ്ഞു തരാം എന്നു പറഞ്ഞതിന്റെ പേരില്‍ മാത്രം കാത്തതാണ്. അതുപോലെ മുരളീധരന്റെ വര്‍ക്ക് അറ്റ് ഹോം പരാമര്‍ശം വേദനിപ്പിച്ചു. ഒന്നൊന്നര കൊല്ലം സുഖമില്ലാതെ കിടന്ന കാര്യം അദ്ദേഹത്തിന് അറിയാം. വയ്യാത്ത കിടക്കയില്‍ നിന്നും പാര്‍ട്ടി പരിപാടികള്‍ക്ക് പോയിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും സ്വന്തം താല്‍പര്യത്തിനും സ്വന്തം വിജയത്തിനും വേണ്ടി, അസുഖം വന്നൊരു സഹോദരിയോട് ഒരു സഹോദരന്‍ ഇങ്ങനെ പറയരുതായിരുന്നു. ബാക്കി അന്യമാര്‍ പറയുന്നതു പോലെയല്ല. ശരിയാണ് മൂന്നു കൊല്ലമായി മാനസികമായി പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു.
അച്ഛന്റെ ആത്മാവ് പൊറുക്കാത്ത തെറ്റുകള്‍ ചെയ്തത്, അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ വിഷമിപ്പിച്ചവര്‍ ഇപ്പോള്‍ ഇത്തരം പരാമര്‍ശം നടത്തിയിട്ട് എന്ത് കാര്യം. രാജ്യസഭാ സീറ്റു പരാമര്‍ശത്തെ കുറിച്ച് പലതും പറയും അതിനെ കാര്യമാക്കുന്നില്ല. അത്രമാത്രം മനസ് വിഷമിച്ചാണ് പോകുന്നത്. ബിജെപിയിലേക്ക് പോകുന്നതില്‍ തീരുമാനം എടുത്തിട്ടില്ലാത്തതിനാലാണ് എഫ്ബിയില്‍ പോസ്റ്റിട്ടത്. ബിജെപി പ്രവേശനത്തെ കുറിച്ച് ആരോടും സംസാരിച്ചിരുന്നില്ല. മുരളീധരനോടും ഇക്കാര്യം പറഞ്ഞിരുന്നില്ല.
അച്ഛനുള്ള സമയം ബിജെപി ഇത്രയും ശക്തമായിരുന്നില്ല. അപ്പോള്‍ കൈകൊടുക്കേണ്ട കാര്യമില്ല. തന്റെ തീരുമാനം ബിജെപിയില്‍ ചേരാനാണ്. മറ്റ് ആരോപണങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ആഗ്രഹിക്കുന്നില്ല. ജെപി നദ്ദയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here