‘രാഹുൽ മാങ്കുട്ടത്തിൽ പാലക്കാട് സ്ഥാനാർത്ഥിയായി വന്നതിൽ വന്നതിൽ തനിക്ക് അതിശയമില്ല…’: പത്മജ വേണുഗോപാൽ

padmaja venugopal

വിഡി സതീശനെ ഉപദേശിക്കാൻ താൻ ആളല്ലെന്ന് പത്മജ വേണുഗോപാൽ. സതീശൻ എവിടെ നിന്നു വന്നു എങ്ങനെ ഇങ്ങനെ ആയി എന്ന് തനിക്ക് അറിയാമെന്നും, പവർ ഗ്രൂപ്പാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്നും പത്മജ പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിൽ പാലക്കാട് സ്ഥാനാർത്ഥിയായി വന്നതിൽ വന്നതിൽ തനിക്ക് അതിശയം ഒന്നുമില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

Also Read; ‘ബിജെപിയിലെ നേതാക്കൻമാർ സാധാരണ പാർട്ടി പ്രവർത്തകരെ മറക്കരുത്…’: നിലപാടിൽ ഉറച്ച് ടി റനീഷ്

വാഗ്ദാനങ്ങൾ നൽകാൻ കോൺഗ്രസിന് മുകളിൽ ആരുമില്ല. വടകര നിന്നപ്പോൾ തന്നെ ഷാഫി ഹൈക്കമാൻഡുമായി ഡീൽ ഉറപ്പിച്ചു. അതാണ് രാഹുൽ മാങ്കൂട്ടത്തിൻ്റെ സ്ഥാനാർത്ഥിത്വം. സരിന് കൈ കൊടുക്കാത്തത് ചീപ്പ് പെരുമാറ്റം. ഇപ്പോൾ മനസമാധാനം ഉണ്ട്. എനിക്ക് ഇപ്പോൾ ചിരിച്ച മനസ്സോടെ കോൺഗ്രസിലെ അടി കണ്ടുകൊണ്ടിരിക്കാം, പത്മജ വേണുഗോപാൽ പറഞ്ഞു.

Also Read; കെ റെയിലിലൂടെ കേരളത്തിന്റെ സമഗ്ര വികസനമാണ് ജനം ആഗ്രഹിക്കുന്നത്: ഇ പി ജയരാജന്‍

News summary; Padmaja Venugopal reaction on Rahul Mamkootathil candidacy and congress dispute

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News