കോൺഗ്രസിൽ താൻ സന്തോഷവതിയായിരുന്നില്ല, കോൺഗ്രസിൽ നല്ല നേതൃത്വം ഇല്ല:പത്മജ വേണുഗോപാൽ

കോൺഗ്രസ് പാർട്ടിയിൽ താൻ സന്തോഷവതിയായിരുന്നില്ല എന്ന് പത്മജ വേണുഗോപാൽ. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ സന്തോഷവതിയായിരുന്നില്ല എന്നാണ് പത്മജ പറഞ്ഞത്. കോൺഗ്രസിൽ താൻ നിരവധി അവഗണന നേരിട്ടു. ഇന്ന് കോൺഗ്രസിൽ നല്ല നേതൃത്വം ഇല്ല എന്നും പത്മജ പറഞ്ഞു.

ALSO READ: ഇനി ‘പത്മ’ജ; ബിജെപി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാല്‍

അതേസമയം മോദി ശക്തനായ നേതാവാണെന്നും മോദിയുടെ പ്രവർത്തനത്തിൽ താൻ ആകൃഷ്ടയാണെന്നുമാണ് പത്മജ പറഞ്ഞിരിക്കുന്നത്. അതേസമയം പത്മജയുടെ വരവ് കേരളത്തിൽ വലിയ ചലനം സൃഷ്ടിക്കുമെന്നും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രകാശ് ജാവദേക്കറിൽ നിന്നാണ് പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പത്മജ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ആദ്യം ഫേസ്ബുക്കിലൂടെ ഇക്കാര്യം നിഷേധിച്ച പത്മജ ഒടുവില്‍ പോസ്റ്റ് പിന്‍വലിക്കുകയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന ഘടകം, രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ട്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News