കോൺഗ്രസിനെ പ്രവർത്തകർക്ക് മടുത്തു; ഇനിയും കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് പോകും: പത്മജ വേണുഗോപാൽ

കോൺഗ്രസിനെ പ്രവർത്തകർക്ക് മടുത്ത് തുടങ്ങിയെന്നും ഇനിയും പ്രവർത്തകരും നേതാക്കളും ബിജെപിയിലേക്ക് പോകുമെന്നും പത്മജ വേണുഗോപാൽ. കോൺഗ്രസുകാരെല്ലാം നിരാശരാണ്. തൃശൂരിൽ തന്നെ കോൺഗ്രസിന്റെ സ്ഥിതി വളരെ മോശമാണ്. അത്കൊണ്ട് പലരും മാറി നിൽക്കുകയാണ്. പാർട്ടി ഒരിക്കലും ജയിക്കില്ല എന്ന് പ്രവർത്തകർക്ക് തന്നെ ബോധ്യമുണ്ട്. വൈകുന്നേരമാകുമ്പോൾ ഓഫീസിൽ അടച്ച് പൂട്ടി പോകുകയാണ്. കോൺഗ്രസിന്റെ തോൽവികളിലൊന്നും പരിശോധന പോലും ഇല്ല. പ്രവർത്തകരെ അവഗണിക്കുകയും ചെയ്യുകയാണ്. ചില ആളുകളുടെ കൈയിലാണ് കോൺഗ്രസിന്റെ അധികാരം. അതുകൊണ്ട് അധികാരത്തിൽ വരില്ല എന്ന കോൺഗ്രസിന്റെ മോഹം തന്നെ വിഫലമാണെന്നും പത്മജ പറഞ്ഞു.

Also Read: കേരളത്തിലെ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുന്നതിൽ അത്ഭുതമൊന്നുമില്ല: എ വിജയരാഘവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News