ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് പ്രതി. പ്രതിയും ഭാര്യയും കുറ്റം സമ്മതിച്ചു. ചിറക്കരയിലെ ഫാം ഹൗസിലെ പരിശോധനയിൽ നമ്പർ പ്ലയിറ്റുകൾ കണ്ടെത്തിയത് പ്രതിയിലേക്ക് എത്താൻ പോലീസിന് സഹായകരമായി.
ALSO READ: തട്ടിക്കൊണ്ടുപോകല്‍ കേസ്; ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തി, പ്രതി കുറ്റം സമ്മതിച്ചു
പണം തിരികെ വാങ്ങാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചെന്നും കിഡ്‌നാപിംങ്ങ് കേസില്‍ വേറെയും പ്രതികളുണ്ടെന്നും പ്രതി പത്മകുമാര്‍ വെളിപ്പെടുത്തി. വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത് പത്മകുമാറാണ്. ഓരോ നീക്കങ്ങള്‍ നടത്തിയതും ക്വട്ടേഷന്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ്.
ALSO READ: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് കാറുകളും കസ്റ്റഡിയില്‍; വാഹനങ്ങള്‍ പദ്മകുമാറിന്റേത്
തന്നെ കാര്‍ട്ടൂണ്‍ കാണിച്ചെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, ആ കാര്‍ട്ടൂണ്‍ ഏതാണെന്ന് കുട്ടി മൊഴി നല്‍കിയത് അനുസരിച്ച് യൂട്യൂബിന് കത്തു നല്‍കുകയും ഒറ്റ ദിവസം കൊണ്ട് മറുപടി ലഭിക്കുകയും ചെയ്തു. ഇത് വഴിയാണ് കാര്‍ട്ടൂണ്‍ കാണിച്ച ലാപ്‌ടോപിന്റെ ഐപി നമ്പര്‍ കണ്ടെത്തിയത്. പ്രതികളിലേക്ക് എത്തിയത് ഇതിലൂടെയാണ്. ഇതോടെ ഒഇടി പരീക്ഷ തട്ടിപ്പും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here