കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവുമാണെന്ന് വ്യക്തമായതോടെ ഇക്കാര്യം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. ആരുമായും ബന്ധം പുലര്‍ത്താത്ത വ്യക്തിയാണ് പത്മകുമാര്‍ എന്നാണ് വിവരം. ഒറ്റപ്പെട്ട ജീവിതമാണ് ഇയാളും കുടുംബവും നയിച്ചിരുന്നത്. കേബിള്‍ ടിവി, ബേക്കറി ബിസിനസ്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നിവ ഇയാള്‍ക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ALSO READ: ഭാവന സ്റ്റുഡിയോസിന്റെ ‘പ്രേമലു’; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി
അതേസമയം പ്രതി പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോടി രൂപയോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ കുടുംബത്തെ ഭയപ്പെടുത്താമെന്നായിരുന്നു കണക്കുകൂട്ടല്‍.
ALSO READ: സ്ത്രീകൾക്ക് ചിറക് നൽകുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യം നേർന്ന് ബറക്കത്ത്
അതിര്‍ത്തിക്കപ്പുറം പുളിയറയ്ക്കും ചെങ്കോട്ടയ്ക്കും ഇടയില്‍ പുതുര്‍ എന്ന സ്ഥലത്ത് നിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഹോട്ടലില്‍ നീലക്കാറിലാണ് മൂന്നു പേരും എത്തിയത്. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ അവിടെ കാത്തുനിന്ന വനിതാ പൊലീസ് അടങ്ങുന്ന പൊലീസ് സംഘമാണ് മൂവരെയും പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here