പ്രായത്തിന്റെ പ്രയാസങ്ങളെ തോൽപ്പിച്ച് പത്മനാഭ പിള്ളയും ഭാര്യ ഗൗരിയമ്മയും നാലാംക്ലാസ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി

94, 93 പ്രായമുള്ള കുട്ടികൾക്കായി സാക്ഷര മിഷൻ നടത്തിയ തുല്യത പരീക്ഷ ഫസ്റ്റ് ക്ലാസോടെ പാസായി ചേർത്തല തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ 93 വയസ്സുള്ള പത്മനാഭപിള്ളയും ഭാര്യ ഗൗരിയമ്മയും. ഇക്കഴിഞ്ഞ തുല്യതാ പരീക്ഷയിൽ നാലാം തരം 98% മാർക്കോടെ ഫസ്റ്റ് ക്ലാസിലാണ് ഇവർ വിജയിച്ചത്. ജില്ലയിൽ പരീക്ഷയെഴുതിയ 95 പേരിൽ 93 പേരും സാക്ഷരതാ മിഷന്റെ പരീക്ഷ പാസായി.

ALSO READ: ഐസിസി റാങ്കിംഗിൽ ആദ്യ പത്തിൽ തിരിച്ചെത്തി കോഹ്‌ലി; ഓൾ റൗണ്ടർമാരിൽ അശ്വിനും ജഡേജയും

പ്രായത്തിന്റെ പ്രയാസങ്ങളെ തോൽപ്പിച്ചാണ് പത്മനാഭ പിള്ളയും  ഭാര്യ ഗൗരിയമ്മയും  നാലാംക്ലാസ് വിജയിച്ചത്. സംസ്ഥാന സാക്ഷരതാ മിഷൻ 2023 ഒക്ടോബർ 28 നടത്തിയ പരീക്ഷയാണ് ഇരുവരും എഴുതിയത്.ഇവർക്ക് ഇപ്പോൾ എഴുത്തും വായനയും ഒരു പ്രശ്നമല്ലാതായി മാറി പരീക്ഷ പാസായപ്പോൾ സാക്ഷരതാ മിഷന്റെ പ്രവർത്തകരും നാട്ടുകാരും ഇവർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു കൊണ്ട് പ്രത്യേക ആഘോഷ പരിപാടിയും സംഘടിപ്പിച്ചു.

ALSO READ: സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ റിസർവോയറിലേക്ക് എടുത്തു ചാടിയ യുവാവിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News