മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം; ഈ വർഷത്തെ പദ്മരാജൻ അവാർഡ് വിതരണ ചടങ്ങ് 27 ന്

പി പദ്മരാജൻ ട്രസ്റ്റ് നടത്തുന്ന ഈ വർഷത്തെ പദ്മരാജൻ അവാർഡ് വിതരണ ചടങ്ങ് ഒക്ടോബർ 27 ന് നടക്കും. പി പദ്മരാജൻ ട്രസ്റ്റും വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്സും ചേർന്ന് ആണ് പദ്മരാജൻ അവാർഡ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വൈകിട്ട് 6 മണിക്ക് ആണ് ചടങ്ങുകൾ നടക്കുക. ഈ വർഷത്തെ പദ്മരാജൻ അവാർഡ് നേടിയ ചിത്രമായ നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രദർശനവും പദ്മരാജൻ ഓർമപുസ്തകത്തിന്റെ പ്രകാശനവും ഉണ്ടാകും. എം മുകുന്ദൻ , വി ജെ ജെയിംസ്, പി അനന്തപദ്മനാഭൻ, ലിജോ ജോസഫ് പല്ലിശ്ശേരി, അജുവർഗീസ് തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ALSO READ:അതിവിശാലമായ സൗകര്യങ്ങളുമായി കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ; ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ സർക്കാർ

പദ്മരാജൻ അവാർഡുകൾക്ക് പുറമെ ഈ വർഷം മുതൽ പദ്മരാജൻ ട്രസ്റ്റിന്റെ സഹകരണത്തോടെ എയർ ഇന്ത്യ എക്സ്പ്രസ് ഏർപ്പെടുത്തുന്ന നോവൽ അവാർഡ് എയർ ഇന്ത്യ ‘എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ പുരസ്കാരവും ഈ വേദിയിൽ നടക്കും.

ALSO READ:താമരശ്ശേരിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News