പത്മരാജൻ പുരസ്‌കാരം ജി ആർ ഇന്ദുഗോപന്

2023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി പത്മരാജൻ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആനോ എന്ന നോവല്‍ രചിച്ച ജി .ആര്‍. ഇന്ദുഗോപന്‍ ആണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. അഭിജ്ഞാനം എന്ന ചെറുകഥയുടെ കര്‍ത്താവായ ഉണ്ണി ആര്‍. മികച്ച കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ALSO READ: വയനാട് ജില്ലയിൽ സകൂൾ ബസുകളുടെ പരിശോധന ആരംഭിച്ച് മോട്ടോർവാഹന വകുപ്പ്

ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ ആട്ടം എന്ന ചിത്രത്തിന് ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് നേടി. 40000 രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിന് മാര്‍ഗ്ഗരീറ്റ രചിച്ച എം.പി. ലിപിന്‍ രാജ് അര്‍ഹനായി.

ALSO READ: ഫാർമസി പ്രവേശനപ്പരീക്ഷ ജൂൺ ആറിന്

വി.ജെ.ജെയിംസ് അധ്യക്ഷനും കെ.രേഖ, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്റെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 33-ാമത് പത്മരാജൻ പുരസ്‌കാരമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News